മനാമ: ബഹ്റൈനില്‍ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നത് ആശ്വാസമാകുന്നു. ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവാണ് ഒരു മാസത്തിനിടെ ഉണ്ടായത്. ജൂലൈ തുടക്കത്തില്‍ 5000 ത്തിന് മുകളില്‍ രോഗികള്‍ ചികിത്സയിലുണ്ടായിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ ഏതാണ്ട് പകുതിയായി കുറഞ്ഞത്. നിലവില്‍ 2678 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 48 പേരുടെ സ്ഥിതി ഗുരുതരമാണ്. ജൂലൈ ഒന്നിന് 5340 ആക്ടിവ് കേസുകളാണ് രാജ്യത്ത് ഉണ്ടായിരുന്നത്.
രണ്ടിന് 5374 പേരും മൂന്നിന് 5160 പേരുമാണ് ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ജൂലൈ നാലിന് ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 5000ത്തിന് താഴെ എത്തി. 4997 ആയിരുന്നു അന്നത്തെ രോഗികളുടെ എണ്ണം. തുടര്‍ന്നുള്ള ദിവസങ്ങളിലും 5000ത്തില്‍ താഴെയായിരുന്നു രോഗികളുടെ എണ്ണം. ജൂലൈ 13ന് ചികിത്സയിലുള്ള രോഗികളുടെ എണ്ണം 4500ലും താഴെയായി. 4408 രോഗികളാണ് അന്നുണ്ടായിരുന്നത്. ജൂലൈ 20ന് രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞ് 4000ത്തിന് താഴെ എത്തി. ജൂലൈ 24 ആയപ്പോഴേക്കും രോഗികളുടെ എണ്ണം 3450 ആയി കുറഞ്ഞു.
ഒരാഴ്ച കൂടി കഴിഞ്ഞപ്പോള്‍ ചികിത്സയിലുള്ള രോഗികള്‍ 3000 ത്തിനും താഴെ എത്തി. 2995 രോഗികളാണ് ആഗസ്റ്റ് ഒന്നിന് ഉണ്ടായിരുന്നത്. തിങ്കളാഴ്ച ആയപ്പോള്‍ രോഗികളുടെ എണ്ണം 2678 ആയി കുറഞ്ഞു. പ്രതിദിന പരിശോധനകളില്‍ കണ്ടെത്തുന്ന പുതിയ രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ട്. റമദാന് നാളുകളിലും ചെറിയ പെരുന്നാളിനും ആളുകള്‍ ജാഗ്രത പാലിക്കാതെ പെരുമാറിയത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാക്കിയിരുന്നു. അതിനാല്‍, ബലിപെരുന്നാള്‍ നാളുകളില്‍ മുന്‍കരുതല്‍ പാലിക്കണമെന്ന് അധികൃതര്‍ കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. കാര്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താതെയാണ് രാജ്യത്ത് കോവിഡ് നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞത്. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി അടച്ചിട്ട നീന്തല്‍ക്കുളങ്ങളും ജിംനേഷ്യങ്ങളും സ്പോര്‍ട്സ് ഹാളുകളും സ്പോര്‍ട്സ് മൈതാനങ്ങളും ആഗസ്റ്റ് ആറിന് തുറക്കാനൊരുങ്ങുകയാണ്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.