India

സുശാന്ത് സിംഗിന്റെ മരണം: രാഷ്ട്രീയവത്കരിക്കുന്നത് മനുഷ്യത്വമില്ലായ്മയെന്ന് ആദിത്യ താക്കറെ

മുംബൈ: ബോളിവുഡ് നടന്‍ സുശാന്തിന്റെ മരണത്തില്‍ തനിക്കെതിരെ ഉയര്‍ന്നു വന്ന വിമര്‍ശനങ്ങള്‍ക്ക് പ്രതികരണവുമായി ആദിത്യ താക്കറെ. സുശാന്ത് സിങ്ങിന്റെ മരണത്തില്‍ വൃത്തിക്കെട്ട രാഷ്ട്രീയമാണ് കളിക്കുന്നതെന്ന് ആദിത്യ താക്കറെ പറഞ്ഞു. ഒരാളുടെ മരണത്തെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നത് മനുഷ്യത്വ രഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ക്കെതിരെ പുറത്തിറക്കിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

മഹാരാഷ്ട്ര സര്‍ക്കാര്‍ കോവിഡിനെതിരെയുളള പോരാട്ടത്തിലാണ്. സര്‍ക്കാരിന്റെ കോവിഡ് പ്രവര്‍ത്തനങ്ങളിലെ നേട്ടങ്ങള്‍ ചിലര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും അപ്പുറമാണ് അതുകൊണ്ടാണ് സുശാന്തിന്റെ മരണത്തെ അവര്‍ രാഷ്ട്രീയ വത്കരിക്കുന്നതെന്ന് ആദിത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. തനിയ്ക്കും താക്കറെ കുടുംബത്തിനുമെതിരെ ഉയര്‍ന്നു വന്ന പരാമര്‍ശങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച ആദിത്യ തനിക്ക് ഈ വിഷയത്തില്‍ യാതൊരു ബന്ധമില്ലെന്നും അവകാശപ്പെട്ടു.

അതോടൊപ്പം തന്നെ താന്‍ ബാലാസാഹേബ് താക്കയുടെ കൊച്ചുമകനാണെന്നും മഹാരാഷ്ട്രയുടെയോ ശിവസേനയുടെയോ താക്കറെ കുടുംബത്തിന്റെയോ അഭിമാനത്തിന് കോട്ടം വരുത്തുന്നതൊന്നും ചെയ്യില്ലെന്നും കൂട്ടിച്ചേര്‍ത്തു. സുശാന്തിന്റെ മരണത്തില്‍ മുംബൈ പോലീസിന്റെ അന്വേഷണത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നപ്പോള്‍ മുംബൈ പോലീസിന്റെ അന്വേഷണത്തില്‍ വീഴ്ചയുണ്ടെങ്കില്‍ അതിന് തെളിവ് കൊണ്ടു വരൂ എന്ന് ഉദ്ദവ് താക്കറെ പ്രസ്താവന നടത്തിയിരുന്നു. സുശാന്തിന്റെ മരണം സിബിഐയ്ക്ക് കൈമാറാന്‍ ബിഹാര്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരിക്കുകയാണ്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.