India

മികച്ച പ്രവര്‍ത്തനങ്ങളുമായി  ആയുഷ്മാന്‍ ഭാരത് ആരോഗ്യ, ക്ഷേമ കേന്ദ്രങ്ങള്‍

ആയുഷ്മാന്‍ ഭാരത് – ആരോഗ്യ, ക്ഷേമ കേന്ദ്രങ്ങള്‍ രാജ്യത്ത് മികച്ച പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചത്. 41,000 ത്തിലധികം ആയുഷ്മാന്‍ ഭാരത് – ആരോഗ്യ, ക്ഷേമ കേന്ദ്രങ്ങള്‍ രാജ്യത്ത് സമഗ്ര പ്രാഥമിക ആരോഗ്യ സുരക്ഷ നല്‍കുന്നു. സാര്‍വത്രികവും സമഗ്രവുമായ പ്രഥാമിക ആരോഗ്യ സുരക്ഷ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്ക്കരിച്ച ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ അടിസ്ഥാനഘടകങ്ങളാണ് ആരോഗ്യക്ഷേമ കേന്ദ്രങ്ങള്‍ (Health & Wellness Centres). ഇതിനായി 2022 ഓടെ 1,50,000 ത്തോളം ഉപ ആരോഗ്യ കേന്ദ്രങ്ങളെയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെയും ആരോഗ്യക്ഷേമ കേന്ദ്രങ്ങളാക്കി മാറ്റും.

കോവിഡ് -19 നെതിരായ പോരാട്ടത്തില്‍ ആയുഷ്മാന്‍ ഭാരത് ആരോഗ്യ ക്ഷേമ കേന്ദ്രങ്ങള്‍ അനവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. 2020 ഫെബ്രുവരി 1 മുതലുള്ള അഞ്ച് മാസത്തെ കാലയളവില്‍ 8.8 കോടി ജനങ്ങളാണ് ആരോഗ്യക്ഷേമ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചത്. കഴിഞ്ഞ അഞ്ച് മാസങ്ങളിലായി 1.41കോടി പേര്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും  1.13 കോടി പേര്‍ പ്രമേഹത്തിനും 1.34 കോടി പേര്‍ സ്തനാര്‍ബുദം, വായിലെ അര്‍ബുദം, ഗര്‍ഭാശയമുഖ അര്‍ബുദം എന്നിവ പരിശോധിക്കുന്നതിനുമായി  ആരോഗ്യക്ഷേമ കേന്ദ്രങ്ങളിലെത്തി. കോവിഡ് 19 പ്രതിസന്ധികള്‍ക്കിടയിലും ജൂണ്‍ മാസത്തില്‍ മാത്രം 5.62 ലക്ഷം രോഗികള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും 3.77 ലക്ഷം പേര്‍ക്ക് പ്രമേഹത്തിനും മരുന്ന് നല്‍കി. കോവിഡ് 19 വ്യാപനമുണ്ടായതു മുതലുള്ള കാലയളവില്‍ 6.53 ലക്ഷത്തോളം യോഗ പരിശീലന പരിപാടികളും ആരോഗ്യക്ഷേമ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ചു.

2020 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 12,425 ആരോഗ്യ ക്ഷേമ കേന്ദ്രങ്ങള്‍ കൂടി പ്രവര്‍ത്തന സജ്ജമായതോടെ ഇവയുടെ എണ്ണം 29,365 ല്‍ നിന്നു 41,790 ആയി ഉയര്‍ന്നു. അതത് പ്രദേശങ്ങളില്‍ ജനങ്ങള്‍ക്ക് കോവിഡ് ഇതര അവശ്യസേനവങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ആരോഗ്യക്ഷേമ കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്ക് സാധിച്ചു. പ്രതിരോധ മരുന്ന് നല്‍കുന്ന പരിപാടികളും ഗര്‍ഭിണികള്‍ക്കുള്ള വൈദ്യപരിശോധനയും ഈ കേന്ദ്രങ്ങള്‍ ഉറപ്പുവരുത്തി. ക്ഷയം, കുഷ്ഠം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നിവയ്ക്കുള്ള അവശ്യ മരുന്നുകളുടെ വിതരണം ആരോഗ്യക്ഷേമ കേന്ദ്രങ്ങളിലെ പ്രവര്‍ത്തകര്‍ ഉറപ്പുവരുത്തുന്നുണ്ട്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

4 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.