എയ്ഡ്സ് ടു നാവിഗേഷൻ ബിൽ-2020 ന്റെ കരട് പൊതുജനങ്ങൾക്കും ബന്ധപ്പെട്ടവർക്കും നിർദേശങ്ങൾ സമർപ്പിക്കാനായി എയ്ഡ്സ് ടു നാവിഗേഷൻ ബിൽ-2020 ന്റെ കരട് പുറത്തിറക്കി കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം.
ഭരണത്തിൽ ജനങ്ങളുടെ പങ്കാളിത്തവും സുതാര്യതയും വർദ്ധിപ്പിക്കുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനെ തുടര്‍ന്നാണ് കരട് ബില്‍ പുറത്തിറക്കിയത്. ഒൻപത് പതിറ്റാണ്ട് പഴക്കമുള്ള 1927 ലെ ലൈറ്റ്ഹൗസ് ആക്ടിന് പകരമായാണ് സമുദ്ര രംഗത്ത് ആഗോളതലത്തിലുള്ള മികച്ച സമ്പ്രദായങ്ങൾ,സാങ്കേതിക മുന്നേറ്റങ്ങൾ, ഇന്ത്യയുടെ അന്താരാഷ്ട്ര ബാധ്യതകൾ എന്നിവയ്ക്ക് അനുസൃതമായി എയ്ഡ്‌സ് ടു മറൈൻ നാവിഗേഷൻ കരട് ബിൽ തയ്യാറാക്കിയിരിക്കുന്നത്.
പുരാതന കൊളോണിയൽ നിയമങ്ങൾ ഒഴിവാക്കി സമുദ്ര വ്യവസായത്തിന്‍റെ ആധുനികവും സമകാലികവുമായ ആവശ്യങ്ങൾ നിറവേറ്റാനാണ് ഷിപ്പിംഗ് മന്ത്രാലയം പുതിയ നിയമം കൊണ്ടുവരാൻ തീരുമാനിച്ചതെന്ന് കേന്ദ്ര ഷിപ്പിംഗ് സഹമന്ത്രി മൻസുഖ് മണ്ഡവ്യ പറഞ്ഞു. മറൈൻ നാവിഗേഷൻ രംഗത്തെ അത്യാധുനിക പ്രവണതകൾക്കും സാങ്കേതികവിദ്യകൾക്കും അനുസൃതമായ പുതിയ നിയമങ്ങളാണ് ബിൽ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡയറക്ടറേറ്റ് ജനറൽ ഓഫ് ലൈറ്റ് ഹൗസെസ് ആന്‍റ് ലൈറ്റ്ഷിപ്പ്സ് (ഡി.ജി.എൽ.എൽ.) നെ കൂടുതൽ അധികാരങ്ങളും ഉത്തരവാദിത്തങ്ങളും നൽകി ശാക്തീകരിക്കുന്നതിനും കരട് ബിൽ വ്യവസ്ഥ ചെയ്യുന്നു. പൈതൃക വിളക്കുമാടങ്ങൾ (പുരാതനമായ ലൈറ്റ് ഹൗസുകൾ) തിരിച്ചറിയുന്നതിനും അവയുടെ വികസനത്തിനും ബിൽ സഹായകമാകും. കരട് ബില്ലിൽ കുറ്റകൃത്യങ്ങൾ സംബന്ധിച്ച ഒരു പുതിയ പട്ടികയും ഉൾപ്പെടുന്നു.കേന്ദ്ര സർക്കാരും മറ്റ് സ്ഥാപനങ്ങളും പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കാത്തതും, സമുദ്ര യാത്രാ സഹായക സംവിധാനങ്ങളെ തടസ്സപ്പെടുത്തുകയും നശിപ്പിക്കുകയും ചെയ്യുന്നതും കുറ്റകരമാണ്. ഇത്തരം കുറ്റകരമായ പ്രവൃത്തികൾക്ക് കൃത്യമായ പിഴയും ശിക്ഷയും കരട് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.
കരട് ബിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് ലൈറ്റ്ഹൗസ് ആന്‍റ് ലൈറ്റ്ഷിപ്പ്സ് വെബ്‌സൈറ്റായ http://www.dgll.nic.in/Content/926_3_dgll.gov.in.aspx- ൽ ലഭ്യമാണ്. ജനങ്ങൾക്ക് കരട് ബില്ലിനെ സംബന്ധിച്ച നിർദ്ദേശങ്ങളും അഭിപ്രായങ്ങളും atonbill2020@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ 24.07.2020. നു മുമ്പ് സമർപ്പിക്കാവുന്നതാണ്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.