India

‘കേരള ആയുരാരോഗ്യ’ ക്ലിനിക്: കേരളത്തിന്റെ ആയുര്‍വേദ ചികിത്സ ഡല്‍ഹിയില്‍

 

കേരളത്തിന്റെ ആയുര്‍വേദം ഡല്‍ഹിയിലേക്ക് പറിച്ച് നട്ട് ഡാര്‍ട്ട് ഗ്ലോബല്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്. ‘കേരള ആയുരാരോഗ്യ’ എന്ന പേരില്‍ തുടങ്ങിയ ആയുര്‍വേദ ക്ലിനിക് ഫരീദാബാദ് രൂപതയിലെ റവ. ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.

സൗത്ത് ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ മുന്‍ ചെയര്‍മാന്‍ ശൈലേന്ദര്‍ സിംഗ്, ഭാര്യ രേണു സിംഗ്, ന്യൂഡല്‍ഹിയിലെ സെന്റ് മേരീസ് പബ്ലിക് സ്‌കൂള്‍ ഡയറക്ടര്‍ ഡോ. തോമസ് ജോര്‍ജ്, ‘ദി ഗള്‍ഫ് ഇന്ത്യന്‍സ്’ന്റെ എഡിറ്റോറിയല്‍ ഡയറക്ടറും ‘ഹു ഈസ് ഹു ഓഫ് ഡല്‍ഹി മലയാളീസ്’ന്റെ ചീഫ് എഡിറ്ററുമായ പി സുകുമാരന്‍, ‘ഹു ഈസ് ഹു ഓഫ് ഡല്‍ഹി മലയാളീസ്’ന്റെ മാനേജിംഗ് എഡിറ്റര്‍ രാധാകൃഷ്ണന്‍ എന്‍.വി എന്നിവര്‍ ചടങ്ങില്‍ സന്നിതരായി.

ന്യൂഡല്‍ഹിയിലെ ഇ-6 പാര്‍ക്ക് എക്സ്റ്റന്‍ഷന്‍ മാര്‍ക്കറ്റ് മെയിന്‍ റോഡില്‍ ആരംഭിച്ച ‘കേരള ആയുരാരോഗ്യ’ത്തിന്റെ ഉടമസ്ഥന്‍ ഡല്‍ഹി പ്രൊവിന്‍സ് വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രസിഡന്റും ആള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ ഡൊമിനിക് ജോസഫ് ആണ്. 25 വര്‍ഷത്തെ സര്‍ക്കാര്‍ സേവനത്തിന് ശേഷം സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായ അദ്ദേഹം, പീപ്പിള്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്റെ ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ തുടങ്ങിയ പദവികളും വഹിക്കുന്നു.

കേരളത്തിലെ പരമ്പരാഗത ആയുര്‍വേദ ചികിത്സ അതിന്റെ യഥാര്‍ത്ഥ ചൈതന്യത്തിലും ധാര്‍മ്മികതയിലും രാജ്യതലസ്ഥാനത്ത് സ്ഥാപിക്കുകയെന്നത് ഡൊമിനിക് ജോസഫിന്റെ ദീര്‍ഘകാല സ്വപ്‌നമായിരുന്നു. 2018 ല്‍ രാജസ്ഥാനിലെ നീമ്രാനയില്‍ ഒരു ആയുര്‍വേദ കേന്ദ്രം ആരംഭിച്ചു, പിന്നീട് ഇത് ന്യൂഡല്‍ഹിയിലേക്ക് മാറ്റുകയായിരുന്നു.

ഡോ വൈശാഖ് വി നയിക്കുന്ന ആയുര്‍വേദ ക്ലിനികില്‍ പരിചയസമ്പന്നരായ ആയുര്‍വേദ തെറാപ്പിസ്റ്റുകളാണുള്ളത്. നാല് ചികിത്സാ മുറികള്‍, ഡോക്ടറുടെ കണ്‍സള്‍ട്ടേഷന്‍ റൂം, സ്റ്റോര്‍ റൂ, വിശാലമായ സ്വീകരണമുറി എന്നിവകൊണ്ട് വിപുലമാണ് ‘കേരള ആയുരാരോഗ്യ’.

ബന്ധപ്പെടുക:

മൊബൈല്‍ നമ്പര്‍: 98730 64428, 93110 37517
ഇമെയില്‍: ayurarogya20@gmail.com & domicckj12@gmail.com

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.