Gulf

ഗള്‍ഫ് രാജ്യങ്ങളില്‍ നോമ്പ് പതിനഞ്ചു മണിക്കൂര്‍ വരെ, വാരാന്ത്യത്തോടെ വേനല്‍ക്കാലത്തിന് തുടക്കമാകും

ഗള്‍ഫ് രാജ്യങ്ങളില്‍ റമദാന്‍ നോമ്പാചരണം ശരാശരി പതിനഞ്ചു മണിക്കൂര്‍ വരെ നീളും. വാരാന്ത്യത്തോടെ വേനല്‍ക്കാലത്തിന് തുടക്കമിടുന്ന വേളയില്‍ റമദാന്‍ കാലത്തിന് കാഠിന്യമേറും.

 റമദാന്‍ നോമ്പാചരണം ഗള്‍ഫ് രാജ്യങ്ങളില്‍ പലയിടത്തും പതിനഞ്ച് മണിക്കൂര്‍ വരെ നീളുന്നതാണ്.  വാരാന്ത്യത്തോടെ ഗള്‍ഫ് മേഖലയില്‍ വേനല്‍ക്കാലത്തിന് തുടക്കമാകുമെന്ന് വിവിധ രാജ്യങ്ങളിലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ അറിയിച്ചു.

വേനല്‍ക്കാലമാകുന്നതും നോമ്പ് സമയത്തിന്റെ ദൈര്‍ഘ്യമേറുന്നതും ഇക്കുറി കാഠിന്യമേറുന്ന റമദാന്‍ കാലമായി മാറും. സഹനത്തിന്റെ കാലത്തെ അതിജീവിക്കാനുള്ള കരുത്താണ് വിശ്വാസികള്‍ ഇതുവഴി നേടിയെടുക്കുന്നത്.

ദിവസത്തിന്റെ ദൈര്‍ഘ്യമനുസരിച്ച് പലരാജ്യങ്ങളിലും നോമ്പാചരണത്തിന് ഏറ്റക്കുറച്ചിലുകളുണ്ട്. സൗദി അറേബ്യ, കുവൈത്ത്, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പടെയുള്ള ഇടങ്ങളില്‍ നോമ്പാചരണം ശരാശരി പതിനഞ്ച് മണിക്കൂറാണ്.

അതേസമയം, ലോകത്ത് ഏറ്റവും കുറവ് മണിക്കൂറുകള്‍ നോമ്പാചരണത്തിനുള്ളത് ഓസ്‌ട്രേലിയന്‍ ഭൂഖണ്ഡത്തിലാണ്. 11 മണിക്കൂറാണ്. ന്യൂസിലാന്‍ഡില്‍ 11 മണിക്കൂറും ഇരുപതു മിനിട്ടുമാണ്.

എന്നാല്‍, ഫിന്‍ലാന്‍ഡ്, നോര്‍വേ തുടങ്ങിയ രാജ്യങ്ങളില്‍ ഇരുപതു മണിക്കൂറാണ് നോമ്പ്. സൂര്യോദയത്തിനു മുമ്പ് തുടങ്ങി സൂര്യസ്തമയം വരെയുള്ള ദൈര്‍ഘ്യമാണ് ഇതിനു കാരണം. ഗ്രീന്‍ലാന്‍ഡിലെ ന്യൂക് പ്രവിശ്യയിലാണ് ഏറ്റവും ദൈര്‍ഘ്യമേറിയ നോമ്പാചരണം 19 മണിക്കൂറും 57 മിനിറ്റുമാണ് ഇവിടെ നോമ്പാചരിക്കുന്നത്. ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ 11 മണിക്കൂറും 20 മിനിറ്റുമാണ് നോമ്പ്. ലോകത്തിലെ ഏറ്റവും കുറഞ്ഞ ദൈര്‍ഘ്യമുള്ള നോമ്പാചരണം ഇവിടെയാണ്.

ലോകത്തെ വിവിധ പ്രദേശങ്ങളിലെ സമയക്രമ പ്രകാരം പത്തു മണിക്കൂര്‍ മുതല്‍ 20 മണിക്കൂര്‍ വരെയാണ് നോമ്പാചരണം നീളുന്നത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.