Breaking News

കെ വി തോമസ് കണ്ണൂരിലേക്ക്; പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാര്‍ നാളെ ; നടപടി കെപിസിസിക്ക് തീരുമാനിക്കാമെന്ന് ഹൈക്കമാന്‍ഡ്

പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കുമെന്ന നിലപാടിലുറച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. നാളെയാണ് പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാര്‍. കെ വി തോമസ് ഇന്ന് കൊച്ചിയില്‍ നിന്നും കണ്ണൂരിലേക്ക് തിരിക്കും

കൊച്ചി : പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കുമെന്ന നിലപാടി ലുറച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. നാളെയാ ണ് പാര്‍ട്ടി കോണ്‍ഗ്രസ് സെമി നാര്‍. കെ വി തോമസ് ഇന്ന് കൊച്ചിയില്‍ നിന്നും കണ്ണൂരിലേക്ക് തിരിക്കും. കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ സംബന്ധി ച്ച സെമിനാറില്‍ പങ്കെടുക്കാനാണ് കെ വി തോമസിനെ സിപിഎം ക്ഷണിച്ചിട്ടുള്ളത്.

സിപിഎം സെമിനാറില്‍ പങ്കെടുക്കേണ്ടെന്നാണ് കോണ്‍ഗ്രസ് നേതൃത്വം നിലപാടെടുത്തത്. എന്നാല്‍ വി ലക്ക് ലംഘിച്ച് സെമിനാറില്‍ പങ്കെടുക്കുമെന്ന് കെ വി തോമസ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ബിജെപിയെ എതിര്‍ക്കുന്നവര്‍, വര്‍ഗീയതയെ എതിര്‍ക്കുന്നവര്‍ ഒറ്റക്കെട്ടായി നില്‍ക്കണം. സെമിനാറില്‍ പങ്കെടുക്കേ ണ്ടത് ഇന്നത്തെ സാഹചര്യത്തില്‍ അനിവാര്യമാണെന്ന് കെ വി തോമസ് പറഞ്ഞു.

അതേസമയം പാര്‍ട്ടി വിലക്ക് ലംഘിച്ച് സി.പി.എം സെമിനാറില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച തോമസി നെതിരെ എന്തു നടപടി എടുക്കണമെന്ന കാര്യത്തില്‍ കെപി സിസി നേതൃത്വത്തില്‍ ചര്‍ച്ചകള്‍ സജീവ മാണ്. സസ്‌പെന്‍ഷനടക്കമുള്ള നടപടികള്‍ ഒരു വിഭാഗം നേതാക്കള്‍ മുന്നോട്ട് വയ്ക്കുമ്പോള്‍ കെ.വി തോമ സിനെ അവഗണിക്കണമെ ന്ന നിലപാടും മറ്റൊരു വിഭാഗം ശക്തമായി ഉയര്‍ത്തുന്നുണ്ട്.

മുതിര്‍ന്ന നേതാക്കളടക്കമുള്ളവരുമായി ആലോചിച്ച് യോജിച്ച തീരുമാനം എടുക്കാമെന്ന നിലപാടിലാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.കോണ്‍ഗ്രസിനെതിരെ രൂക്ഷമായ ആരോപണങ്ങളുടയും ക ടുത്ത വിമര്‍ശനങ്ങളുടെയും അകമ്പടിയോടെയാണ് കെ വി തോമസ് ഇന്നലെ നിലപാട് പ്രഖ്യാപിച്ചത്. കെ വി തോമസിനെതിരായ നട പടി കെപിസിസിക്ക് തീരുമാനിക്കാമെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയി ട്ടുണ്ട്. കെപിസിസി തീരുമാനം അംഗീകരിക്കുമെന്നും ഹൈക്കമാന്‍ഡ് അറിയിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.