News

അസം തെരഞ്ഞെടുപ്പ്: മഹാസഖ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ്സ്

 

ദിസ്പുര്‍: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അസമില്‍ ബിജെപിക്കെതിരെ മഹാസഖ്യം രൂപീകരിച്ച് കോണ്‍ഗ്രസ്സ്. കോണ്‍ഗ്രസും ഇടതുപക്ഷവും അടക്കം അഞ്ച് കക്ഷികള്‍ ചേര്‍ന്നാണ് മഹാസഖ്യത്തിന് രൂപം നല്‍കിയത്. സിപിഐ, സിപിഎം, സിഐപി(എംഎല്‍), എയുയുഡിഎഫ്, അഞ്ചാലിക് ഗണ മോര്‍ച്ച(എജിഎം) എന്നിവരാണ് കോണ്‍ഗ്രസിനൊപ്പമുളള അഞ്ച് സഖ്യങ്ങള്‍.

രാജ്യ താത്പര്യത്തിനായി വര്‍ഗീയ കക്ഷികളെ പുറത്താക്കാന്‍ ലക്ഷ്യമിടുന്ന കോണ്‍ഗ്രസ് സമാന ചിന്താഗതിയുളള രാഷ്ട്രീയ പാര്‍ട്ടികളെ ഒപ്പം നിര്‍ത്താന്‍ തീരുമാനിച്ചുവെന്ന് അസം കോണ്‍ഗ്രസ് അധ്യക്ഷ റിപുന്‍ ബോറ പറഞ്ഞു.

ചൊവ്വാഴ്ച ഗുവാഹത്തിയില്‍ കോണ്‍ഗ്രസ്, എ.ഐ.യു.ഡി.എഫ് നേതാക്കള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സഖ്യം രുപീകരണം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഏപ്രിലിലാണ് അസമില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. നിലവില്‍ ബി.ജെ.പി – എ.ജെ.പി ( അസം ഗണ പരിഷദ്) സഖ്യമാണ് സംസ്ഥാനത്ത് അധികാരത്തിലുളളത്.

എന്നാല്‍ ബി.ജെ.പി – അസം ഗണപരിഷദ് സഖ്യം നൂറ് സീറ്റുകള്‍ നേടി അസമില്‍ അധികാരത്തില്‍ വരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ ദേശീയ പൗരത്വ ഭേദഗതിയാണ് അസമിലെ മുഖ്യപ്രചാരണ വിഷയമായി പാര്‍ട്ടികള്‍ ഉയര്‍ത്തിക്കാട്ടുന്നത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.