കൊച്ചി: ഇന്ത്യയിലെ ജനറല്‍ ഇന്‍ഷുറന്‍സ് വ്യവസായ മേഖലയിലെ ആദ്യത്തെ വനിതാ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ (സി.എം.ഡി) ആലീസ് ജി.വൈദ്യനെ ധനകാര്യരംഗത്തെ പ്രമുഖരായ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെ ഡയറക്ടര്‍ ബോര്‍ഡംഗമായി നിയമിച്ചു.
ആലീസ് വൈദ്യനെ സ്വതന്ത്ര നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടറായാണ് നിയമനം. ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി വിരമിച്ച ആലീസ് വൈദ്യന്‍ 1983 ല്‍ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 2008 ല്‍ ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജരായി. 2016 ല്‍ ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ചു. കഴിഞ്ഞ വര്‍ഷമാണ് വിരമിച്ചത്. 36 വര്‍ഷത്തിലേറെ പരിചയ സമ്പത്തുള്ള ആലീസ് ആഗോളതലത്തില്‍ അംഗീകാരം നേടിയ ഇന്‍ഷുറന്‍സ് വിദഗ്ധയാണ്.
ആലീസ് വൈദ്യന്റെ അറിവും അനുഭവസമ്പത്തും കമ്പനിക്ക് പ്രയോജനകരമാകുമെന്ന് ജിയോജിത്തിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സി.ജെ. ജോര്‍ജ് പറഞ്ഞു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.