കൊച്ചി: കേരളീയരുടെ ഇഷ്ട മീനായ മത്തിയുടെ ലഭ്യതയില്‍ ഈവര്‍ഷവും കാര്യമായ വര്‍ധനവുണ്ടാകില്ലെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്‍.ഐ). കഴിഞ്ഞ രണ്ട് വര്‍ഷത്തെ പോലെ മത്തിയുടെ ക്ഷാമം തുടരുമെന്നാണ് പ്രവചനം. അതിനാല്‍ മത്തി പിടിക്കുന്നതില്‍ കരുതല്‍ വേണമെന്ന് ശാസ്ത്രജ്ഞര്‍ നിര്‍ദ്ദേശിച്ചു.
കടല്‍വെള്ളം ചൂടാകുന്ന എല്‍നിനോ പ്രതിഭാസം മത്തിയുടെ ഉല്‍പാദനത്തെ ദോഷകരമായി ബാധിച്ചിരുന്നു. പ്രജനനത്തിനും ശരിയായ വളര്‍ച്ചക്കും എല്‍നിനോ തടസ്സമായിരുന്നു. നിലവിലെ സമുദ്രകാലാവസ്ഥ മത്തിയുടെ പ്രജനനത്തിന് അനുയോജ്യമല്ലാത്തതാണ് ക്ഷാമം തുടരുന്നതിനു കാരണമെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.
ചെറുമത്തി പിടിക്കുന്നത് ഒഴിവാക്കണം. മുട്ടയിടാറായ മീനുകളെയും പിടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. നിയന്ത്രണങ്ങള്‍ പാലിച്ചാലേ വരും വര്‍ഷങ്ങളില്‍ മത്തി കൂടുതല്‍ ലഭിക്കൂ. കേരളതീരത്ത് മത്തി കാര്യമായി കാണപ്പെടുന്നില്ല. തിരുവനന്തപുരം ജില്ലയുടെ തെക്കന്‍ തീരങ്ങളില്‍ മുട്ടമത്സ്യങ്ങളുടെ ചെറിയ കൂട്ടങ്ങളെ കണ്ടെത്തിയിരുന്നു. പ്രജനനത്തിനുള്ള സമയം നല്‍കാതെ ഇവയെ പിടിച്ചെടുക്കുന്നത് ദോഷമാകുമെന്ന് സി.എം.എഫ്.ആര്‍.ഐ ഡയറക്ടര്‍ ഡോ. എ. ഗോപാലകൃഷ്ണന്‍ പറഞ്ഞു.
മുട്ടമത്സ്യങ്ങളെ പിടിക്കുന്നതിന് നിയമതടസ്സങ്ങളില്ല. മത്തി വന്‍തോതില്‍ കുറഞ്ഞ സാഹചര്യത്തില്‍ പ്രജനനത്തിന് പാകമായ മത്തി പിടിക്കാതിരിക്കണമെന്ന് ഉത്തരവാദിത്ത പൂര്‍ണമായ മത്സ്യബന്ധനം വരുംവര്‍ഷങ്ങളില്‍ മത്തിയുടെ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ സഹായമാകുമെന്നും അദ്ദേഹം പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.