തിരുവനന്തപുരം: ആലപ്പുഴ ബൈപാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തില്ല. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും ചേര്‍ന്ന് 28ന് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിനെത്താന്‍ താല്‍പര്യമുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചതിനെ തുടര്‍ന്ന് നവംബര്‍ 20 മുതല്‍ അദ്ദേഹത്തിന്റെ സമയം ലഭിക്കാനായി കാത്തിരുന്നെങ്കിലും അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നാണ് കേന്ദ്ര മന്ത്രി എത്തുന്നതെന്നു മന്ത്രി ജി.സുധാകരന്‍ അറിയിച്ചു.
6.8 കിലോമീറ്ററാണ് ബൈപാസിന്റെ നീളം. ഇതില്‍ 3.2 കിലോമീറ്റര്‍ മേല്‍പ്പാലമാണ്. ബീച്ചിനു മുകളിലൂടെയുള്ള ആദ്യ മേല്‍പ്പാലമെന്നതു പ്രത്യേകതയാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ 172 കോടി രൂപ വീതം ചെലവിടുന്ന വിധത്തില്‍ 344 കോടി രൂപയാണ് പദ്ധതിയുടെ അടങ്കല്‍. ഇതു കൂടാതെ 25 കോടി കൂടി സംസ്ഥാനം ചെലവിട്ടു. പണികള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം 3 ചീഫ് സെക്രട്ടറിമാരുടെ സമിതിയും മദ്രാസ് ഐഐടിയിലെ 2 വിദഗ്ധരും ഭാരപരിശോധന ഉള്‍പ്പെടെ നടത്തിയിരുന്നു. ആലപ്പുഴ ബൈപാസ് തുറക്കുന്നതോടെ കൊല്ലം, ആലപ്പുഴ, കൊച്ചി എന്നിവിടങ്ങളിലായി 4 വന്‍ പാലങ്ങളാണു ഗതാഗതയോഗ്യമാകുന്നത്. പാലാരിവട്ടം പാലം മേയില്‍ തുറക്കും. അതോടെ 3 ജില്ലകളിലായി 150 കിലോമീറ്ററിനുള്ളില്‍ 5 വലിയ പാലങ്ങളാകുമെന്നും മന്ത്രി പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.