ബെംഗളൂരു: ഏറ്റവും ദൈര്‍ഘ്യമേറിയ ആകാശയാത്ര താണ്ടി എയര്‍ ഇന്ത്യയുടെ വനിതാ പൈലറ്റുമാര്‍ ചരിത്രം കുറിച്ചു. ഉത്തര ധ്രുവത്തിലൂടെയുളള യാത്രയാണ് ഇന്ത്യയുടെ പെണ്‍കരുത്തുകള്‍ പൂര്‍ത്തിയാക്കിയത്. നാല് വനിതകള്‍ നിയന്ത്രിച്ച എയര്‍ ഇന്ത്യയുടെ ബോയിങ് 777 വിമാനം സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നും 16,000 കിലോമീറ്റര്‍ പിന്നിട്ടാണ് ബെംഗളൂരു വിമാനത്താവളത്തില്‍ പറന്നിറങ്ങിയത്. തുടര്‍ച്ചയായ 17 മണിക്കൂറാണ് നാല് വനിതാ പൈലറ്റുമാര്‍ ചേര്‍ന്ന് വിമാനം പറത്തിയത്.
ഇതാദ്യമായാണ് ഒരു വനിതാ ടീം ഉത്തരധ്രുവത്തിന് മുകളിലൂടെ ഏറ്റവും ദൈര്‍ഘ്യമേ റിയ വിമാന യാത്ര നടത്തുന്നത്. ക്യാപ്റ്റന്‍ സോയ അഗര്‍വാള്‍, ക്യാപ്റ്റന്‍ തന്മണി പാപഗാരി, ക്യാപ്റ്റന്‍ അകാന്‍ഷ സോനാവനേ, ക്യാപ്റ്റന്‍ ശിവാനി മന്‍ഹാസ് എന്നിവരായിരുന്നു വിമാനത്തെ നിയന്ത്രിച്ചത്. ചരിത്രത്തിന്റെ ഭാഗമായതില്‍ അഭിമാനമുണ്ടെന്ന് ക്യാപ്റ്റന്‍ സോയ അഗര്‍വാള്‍ പറഞ്ഞു. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നും ബെംഗളൂരുവിലേക്ക് നിര്‍ത്താതെ വന്ന ആദ്യ വിമാനം കൂടിയാണിത്.
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
This website uses cookies.