Gulf

യു.എ.ഇയില്‍ കോവിഡിനു ശേഷം ആദ്യ മന്ത്രിസഭ ചേര്‍ന്നു

 

കോവിഡ് മഹാമാരിക്ക് ശേഷം ആദ്യമായി പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ യു.എ.ഇ മന്ത്രിസഭ ചേര്‍ന്നു. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അധ്യക്ഷത വഹിച്ചു. എല്ലാ മന്ത്രിമാരും മാസ്‌ക് ധരിച്ചാണെത്തിയത്. സാമൂഹിക അകലം നിലനിര്‍ത്തിക്കൊണ്ടായിരുന്നു യോഗം. ഇത് സംബന്ധിച്ചുള്ള ചിത്രങ്ങള്‍ ശൈഖ് മുഹമ്മദ് സമൂഹ മാധ്യമങ്ങളില്‍ പങ്കിട്ടു കോവിഡ് കണക്കിലെടുത്തു വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി വിദൂര മന്ത്രിസഭയാണ് നടന്നിരുന്നത്. കഴിഞ്ഞ മാസം നടന്ന മന്ത്രിസഭാ പുനഃസംഘടനക്കു ശേഷം ആദ്യമായാണ് ഇത്തരത്തില്‍ യോഗം.

നിരവധി മന്ത്രാലയങ്ങളും ഫെഡറല്‍ വകുപ്പുകളും ലയിപ്പിച്ച്‌ ഒരു പുതിയ സര്‍ക്കാര്‍ ഘടന രൂപീകരിച്ചു. 33 അംഗങ്ങളാണ് മന്ത്രിസഭയില്‍ ഉള്ളത്. പുതിയ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൗക് അല്‍ മര്‍റി മുന്നോട്ടുവെച്ച 33 പുതിയ നിര്‍ദേശങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. 33 സംരംഭങ്ങളുടെയും നടപ്പാക്കലും പുരോഗതിയും നിരീക്ഷിക്കുന്ന പുതിയ സമിതിക്ക് അദ്ദേഹം നേതൃത്വം നല്‍കും.

‘ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയുമായ എന്റെ സഹോദരന്‍ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭാ വികസന സമിതിയും എന്റെ സഹോദരന്‍ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നേതൃത്വത്തിലുള്ള പൊതു ബജറ്റ് കമ്മിറ്റിയും പുനഃസംഘടിപ്പിച്ചു. നിരവധി ഫെഡറല്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനാല്‍ മികച്ച ടീമാണിത്’, ശൈഖ് മുഹമ്മദ് പറഞ്ഞു.

ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള ചുമതല സംരംഭക, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ സഹമന്ത്രി ഡോ. അഹ്മദ് ബിന്‍ അബ്ദുല്ല ബില്‍ഹൂലിനാണ്. പ്രതിഭകളെ ആകര്‍ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിന്‍ അഹമ്മദ് അല്‍ സിയൂദി വഹിക്കുമെന്ന് ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. സര്‍ക്കാറിന്റെ പുതിയ സീസണ്‍ സെപ്തംബറില്‍ അല്ല ആഗസ്റ്റില്‍ തന്നെ ആരംഭിക്കുമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.

‘അസാധാരണമായ സാഹചര്യങ്ങള്‍ കാരണം ഈ വേനല്‍ക്കാലത്തും മന്ത്രിസഭയുടെ പ്രവര്‍ത്തനം തുടരും, പദ്ധതികള്‍ പുനരാരംഭിക്കും. നമ്മുടെ വിജയം തുടര്‍ച്ചയായി സജീവമായിരിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു, ശൈഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.