News

കുടുംബശ്രീ ഹരിത കർമ്മ സേനകൾക്ക് വനിത വികസന കോർപ്പറേഷൻ വായ്പ

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ വികേന്ദ്രീകരണ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ നടത്തുന്ന കുടുംബശ്രീ ഹരിത കർമ്മ സേനകൾക്ക് വനിത വികസന കോർപ്പറേഷൻ വായ്പകൾ അനുവദിക്കും. പ്രവർത്തനങ്ങൾ വിപുലമാക്കാനും സംരംഭങ്ങൾ ആരംഭിക്കാനും വിവിധ കർമ്മ സേനാംഗങ്ങൾക്കായി 30 കോടി രൂപയുടെ വായ്പ ഈ വർഷം വിതരണം ചെയ്യും. തൊഴിൽ ചെയ്യാനാവശ്യമായ വാഹനം വാങ്ങൽ, സംരംഭ വികസനം, സാനിട്ടറി മാർട്ടുകൾ, ഹരിത സംരംഭങ്ങൾ, സേനാംഗങ്ങളുടെ പെൺമക്കൾക്ക് വിദ്യാഭ്യാസ സഹായം എന്നിവയ്ക്കാണ് വായ്പകൾ നൽകുക.
നാല് മുതൽ അഞ്ചു ശതമാനം പലിശനിരക്കിൽ ലഭിക്കുന്ന വായ്പയുടെ കാലവധി മൂന്ന് വർഷമാണ്. വാഹനം വാങ്ങാൻ പരമാവധി 15 ലക്ഷം രൂപവരെ വായ്പ ലഭിക്കും. ചെറുകിട സംരംഭങ്ങൾ ആരംഭിക്കുന്നതിന് ഒരു അംഗത്തിന് 60,000 രൂപ വരെയും ഒരു സി.ഡി.എസിന് കീഴിൽ 50 ലക്ഷം വരെയും വായ്പയായി ലഭിക്കും. ശുചീകരണ ജോലിക്ക് സഹായകമായ ഉപകരണങ്ങൾ വാങ്ങുന്നതിന് 15 ലക്ഷം രൂപവരെ വായ്പ ലഭിക്കും. കൂടാതെ സേനാംഗങ്ങളുടെ പെൺമക്കൾക്ക് പ്രൊഫഷണൽ കോഴ്സുകൾക്കും വൊക്കേഷണൽ പഠനത്തിനും മൂന്നര ശതമാനം പലിശയ്ക്ക്  നാലു ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പയും നൽകും
നാലരലക്ഷം രൂപയിൽ കുറഞ്ഞ വാർഷിക വരുമാനുള്ള കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് അനുവദിക്കുന്ന വായ്പയുടെ പലിശ യോഗ്യത നേടിക്കഴിഞ്ഞാൽ തിരികെ നൽകും. ആദ്യഘട്ടത്തിൽ ചെറുകിട സംരഭങ്ങൾ ആരംഭിക്കുന്നതിനുള്ള മൂന്നു കോടി രൂപ ഉടൻ വിതരണം ചെയ്യും. അടുത്ത ഘട്ടത്തിൽ ഗ്രൂപ്പുകൾക്ക് വാഹനം വാങ്ങാനും വായ്പ അനുവദിക്കും. കോർപ്പറേഷൻ എൻ.എസ്.കെ.എ.എഫ്.ഡി.സിയിൽ നിന്നും വായ്പയെടുക്കാൻ 100 കോടിയുടെ ഗ്യാരന്റി സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു.
The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.