Gulf

ഖത്തര്‍ അമിറും അബുദാബി കിരീടാവകാശിയും ചൈനയില്‍ കൂടികാഴ്ച നടത്തി

ബീജിംഗ് വിന്റര്‍ ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിന്നിടെയാണ് ഇരു ഗള്‍ഫ് രാജ്യങ്ങളുടേയും ഭരണത്തലവന്‍മാര്‍ കൂടിക്കാഴ്ച നടത്തിയത്.

ബുദാബി : യുഎഇ സായുധ സേനയുടെ ഡെപ്യുട്ടി കമാന്‍ഡറും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമദ് ബിന്‍ സായിദ് അല്‍ നഹിയാനും ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുമായി ചൈനയില്‍ കൂടിക്കാഴ്ച നടത്തി.

ശീതകാല ഒളിമ്പിക്‌സ് ഉദ്ഘാടന വേളയിലാണ് ഇരുവരും ഹ്രസ്വ സംഭാഷണം നടത്തിയത്.

2017 നു ശേഷം ഇതാദ്യമായാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്. ബീജീംഗ് ഒളിമ്പിക്‌സ് 2022 ന്റെ ഉദ്ഘാടന ചടങ്ങില്‍ ഇരു നേതാക്കളും പങ്കെടുത്തു. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിംഗിന്റെ ക്ഷണ പ്രകാരമാണ് ഇരുനേതാക്കളും ചൈനയില്‍ എത്തിയത്.

ഇതേ വേദിയില്‍ വെച്ച് ഈജ്പിത് പ്രസിഡന്റ് അബ്ദെല്‍ ഫതേ എല്‍ സിസിയുമായും ഖത്തര്‍ അമീര്‍ കൂടിക്കാഴ്ച നടത്തി.

2017 നു ശേഷം മോശമായ ബന്ധങ്ങള്‍ വീണ്ടും ഊട്ടിയുറപ്പിക്കുന്ന ശ്രമങ്ങള്‍ ആരംഭിച്ചത് 2021 ലാണ്. അടുത്തിടെയാണ് യുഎസ് പ്രസിഡന്റുമായി ഖത്തര്‍ അമീര്‍ കൂടിക്കാഴ്ച നടത്തിയത്. ഖത്തറിനെ നാറ്റോയിതര സഖ്യത്തിലെ മുഖ്യകണ്ണിയാക്കുമെന്ന് യുഎസ് പ്രസിഡന്ഡഡറ് ജോ ബൈഡന്‍ പ്രസ്താവിച്ചിരുന്നു

ലോകകപ്പ് ഫുട്‌ബോള്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കാനിരിക്കെയാണ് ഖത്തര്‍ ഇതര രാജ്യങ്ങളുമായുള്ള സൗഹൃദം പുതുക്കുന്നത്. ഇറാന്‍, ചൈന, അഫ്ഗാനിസ്ഥാന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളുമായുള്ള ബന്ധങ്ങളും വിവാദപരമായ ഇതര വിഷയങ്ങളിലുമാണ് അഭിപ്രായ വ്യത്യാസമുള്ളത്. യോജിപ്പുള്ള മേഖലകളില്‍ സഹകരണം പതിവുപോലെ തുടരുകയെന്ന പ്രായോഗിക നയമാണ് മഞ്ഞുരുകാന്‍ കാരണമായത്.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.