UAE

അജ്മാനില്‍ യാചകരെ പിടികൂടി, താമസ രേഖകളില്ലാത്തവരും സന്ദര്‍ശക വീസയിലെത്തിയവരും

വഴിയോരങ്ങളില്‍ കുടിവെള്ളവും മറ്റും വില്‍പന നടത്തുകയും മറ്റു സമയങ്ങളില്‍ യാചകരായി ഇറങ്ങുകയും ചെയ്യുന്നവരാണ് ഇവര്‍

ജ്മാന്‍ :  എമിറേറ്റ്‌സിലെ വിവിധ കേന്ദ്രങ്ങളില്‍ യാചകവൃത്തിയിലേര്‍പ്പെട്ട 45 പേരെ അജ്മാന്‍ പോലീസ് പിടികൂടി. സ്ത്രീകളും പുരുഷന്‍മാരും കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു.

ഏഷ്യന്‍-അറബ് വംശജരാണ് ഇവരില്‍ പിടികൂടിയവരിലേറെയും. 28 പുരുഷന്‍മാരും, 16 സ്ത്രീകളും ഒരു കൂട്ടിയും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു.

അനധികൃത ഭിക്ഷ നല്‍കുന്നത് പ്രോത്സാഹിപ്പിക്കരുതെന്ന് പൊതുജനങ്ങളോട് അജ്മാന്‍ പോലീസ് അഭ്യര്‍ത്ഥിച്ചു. ഇതിനായുള്ള കാരുണ്യ പ്രവര്‍ത്തികള്‍ സര്‍ക്കാരും ഇതര ഏജന്‍സികളും ചെയ്യുന്നുണ്ടെന്നും ഇതിലേക്ക് സംഭാവന ചെയ്യാന്‍ ഷോപ്പിംഗ് മാളുകളിലും മറ്റും കിയോസ്‌കള്‍ തുറന്നിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ജനങ്ങളില്‍ നിന്ന് പണം കവരുന്ന പ്രവര്‍ത്തിയാണ് യാചക വേഷത്തില്‍ ചിലര്‍ ചെയ്യുന്നത്. ഇവര്‍ പൊതുശല്യക്കാരായി മാറിയിട്ടുമുണ്ട്.

യാചകരായി എത്തിയിട്ടുള്ള പലരും അനധികൃത താമസക്കാരും സന്ദര്‍ശിക വീസയില്‍ എത്തിയവരുമാണ്. ഇവരെ നാടുകടത്തുകയാണ് പതിവ്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.