ജയ്പൂര്‍: ഈ കോവിഡ് കാലത്ത് പല രീതിയിലുളള വിവാഹങ്ങള്‍ നമ്മള്‍ കണ്ടു. കോവിഡ് മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും മറ്റുമാണ് വിവാഹങ്ങളെല്ലാം നടന്നത്. എന്നാല്‍ കോവിഡിനെ വെല്ലുവിളിച്ച് പിപിഇ കിറ്റ് ധരിച്ച് കോവിഡ് സെന്ററില്‍ വിവാഹിതരാകുന്നത് ഇതാദ്യമായാണ്. രാജസ്ഥാനിലെ ബാറയിലാണ് ഇത്തരത്തില്‍ വിവാഹം നടന്നത്.
വിവാഹത്തിന് തൊട്ടുമുന്‍പ് വധുവിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കോവിഡ് സെന്ററില്‍ പിപിഇ കിറ്റ് ധരിച്ച് അവര്‍ വിവാഹിതരായത്. ഷാഹബ്ദിലെ ബാറ കെല്‍വാറ കോവിഡ് സെന്ററാണ് വിവാഹ വേദിയായി മാറിയത്. വിവാഹത്തിന്റെ വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. വധൂവരന്മാരും പുരോഹിതനും മറ്റൊരാളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. എല്ലാവരും പിപിഇ കിറ്റ് ധരിച്ചിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. പിപിഇ കിറ്റിന് മുകളില്‍ പരമ്പരാഗത രീതിയിലുളള തലപ്പാവും വരന്‍ അണിഞ്ഞിരുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.