ഒമാനില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 603 ആയി. ബുധനാഴ്ച ആറു പേര്‍ കൂടി മരിച്ചതോടെയാണിത്. 188 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 83606 ആയി. 211 പേര്‍ക്ക് രോഗം ഭേദമായി. 78188 പേരാണ് ഇതുവരെ രോഗമുക്തരായത്. 36 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 436 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 158 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. മസ്കത്ത് ഗവര്‍ണറേറ്റില്‍ 68 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 25 പേരും സീബ് വിലായത്തിലാണ്.
മസ്കത്തില് 15 പേര്‍ക്കും അമിറാത്തില്‍ 10 പേര്‍ക്കും മത്രയില്‍ എട്ടുപേര്‍ക്കും ബോഷറില്‍ ആറ് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വടക്കന്‍ ബാത്തിനയില്‍ കോവിഡ് സ്ഥിരീകരിച്ച 30 പേരില്‍ 12 പേരും സുഹാറിലാണ്. സുവൈധില്‍ എട്ടും ഷിനാസിലും ഖാബൂറയിലും നാലുവീതം രോഗികളുമുണ്ട്. തെക്കന്‍ ബാത്തിന-28, വടക്കന്‍ ശര്‍ഖിയ-15, തെക്കന്‍ ശര്‍ഖിയ-12, ദോഫാര്‍-11, ദാഖിലിയ-11, ദാഹിറ-അഞ്ച്, മുസന്ദം-അഞ്ച്, ബുറൈമി- മൂന്ന് എന്നിങ്ങനെയാണ് മറ്റ് ഗവര്‍ണറേറ്റുകളിലെ രോഗികളുടെ എണ്ണം.
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
This website uses cookies.