മലയാളത്തിന്റെ പ്രിയ കഥാകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 27 വയസ്. പരമ്പരാഗത സാഹിത്യ വ്യവസ്ഥകളെ വെല്ലുവിളിച്ചുകൊണ്ടാണ് ബഷീര്‍ എന്ന എഴുത്തുകാരന്‍ വായനക്കാരന്റെ ഹൃദയത്തില്‍ ചേക്കേറിയത്. വ്യാകരണത്തിന്റെ വേലിക്കെട്ടുകള്‍ പൊളിച്ചുകള ഞ്ഞ ബഷീര്‍, ആഖ്യയും അഖ്യാതവുമില്ലാതെ കഥകള്‍ക്ക് സ്വന്തമായ ഒരു അഖ്യാന രീതി സമ്മാ നിച്ചു. ഭാവനസമ്പന്നതയേക്കാള്‍ അനുഭവങ്ങളുടെ ചെറിയ ചെറിയ ഏടുകളാണ് ബഷീര്‍ കഥക ളിലേക്ക് വായനക്കാരെ അടുപ്പിച്ചത്.
ബാല്യകാല സഖി, പാത്തുമ്മയുടെ ആട്, ന്റുപ്പൂപ്പായ്‌ക്കൊരു ആനയുണ്ടാര്‍ന്ന്, ശബ്ദങ്ങള്‍, പ്രേമ ലേഖനം, മതിലുകള്‍ തുടങ്ങി ബഷീറിന്റെ കൃതകളെല്ലാം തന്നെ വായനക്കാര്‍ക്ക് ഏറെ പ്രിയപ്പെ ട്ടതാണ്.
മനുഷ്യര്‍ക്ക് മാത്രം അവര്‍കാശപ്പെട്ടതല്ല ഈ ഭൂമിയെന്ന് ബഷീര്‍ തന്റെ കൃതികളിലൂടെ വിളിച്ചു പറഞ്ഞു. പാമ്പും പഴുതാരയും പല്ലിയുമൊക്കെ ഈ ഭൂമിയുടെ അവകാശികളാണെന്ന മഹനീയ സന്ദേശം ബഷീര്‍ മുന്നോട്ടുവെച്ചു. ബഷീറിന്റെ കഥകള്‍ മാത്രമല്ല, അദ്ദേഹം സൃഷ്ടിച്ച കഥാപാത്ര ങ്ങളും മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയെന്ന സവിശേഷതയുമുണ്ട്. പാത്തുമ്മയും, ബാല്യകാലസഖിയിലെ മജീദും സുഹ്‌റയും, ന്റുപ്പൂപ്പായ്‌ക്കൊരു ആനയുണ്ടാര്‍ന്ന് എന്ന കഥയിലെ കുഞ്ഞുപാത്തുമ്മയും നിസാര്‍ അഹമ്മദും, ആനവാരിയും പൊന്‍കുരിശും എന്ന കഥയിലെ രാമന്‍ നായരും തോമയും അങ്ങനെ പോകുന്നു ബഷീര്‍ സൃഷ്ടിച്ച കഥാപാത്രങ്ങള്‍.
1908 ജനുവരി 21ന് വൈക്കം താലൂക്കില്‍ ഉള്‍പ്പെട്ട തലയോലപ്പറമ്പ് ഗ്രാമത്തില്‍ കായി അബ്ദു റഹ്മാ ന്‍, കുഞ്ഞാത്തുമ്മ എന്നിവരുടെ ആറുമക്കളില്‍ മൂത്തയാളായാണ് ബഷീറിന്റെ ജനനം. അബ്ദുള്‍ ഖാദര്‍, പാത്തുമ്മ, ഹനീഫ, ആനുമ്മ, അബൂബക്കര്‍ എന്നിവരായിരുന്നു സഹോദരങ്ങള്‍.
കുട്ടിക്കാലം മുതല്‍ക്കേ സഹോദരങ്ങളുമൊത്തുള്ള ജീവിതം തന്നെ ബഷീറിന്റെ കൃതികളിലെ കഥാപരിസരമായി മാറി. പ്രാഥമിക വിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്‌ളീഷ് സ്‌കൂളിലുമായി പൂര്‍ത്തിയാക്കി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.