News

5231 നോണ്‍ എസി കോച്ചുകള്‍ ഐസൊലേഷന്‍ വാര്‍ഡുകളാക്കി ഇന്ത്യന്‍ റെയില്‍വേ

Web Desk

കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്‍റെ ഭാഗമായി നോണ്‍ എസി കോച്ചുകള്‍ ഐസൊലേഷന്‍ വാര്‍ഡുകളാക്കി മാറ്റി ഇന്ത്യന്‍ റെയില്‍വേ. 5231 നോൺ എസി കോച്ചുകളാണ് കൊവിഡ് കെയർ സെന്‍ററിന്‍റെ നിലവാരത്തിലുളള ഐസൊലേഷന്‍ വാര്‍ഡുകളാക്കി മാറ്റിയത്. കേന്ദ്ര കുടുംബ ആരോഗ്യ മന്ത്രാലയം, നിതി ആയോഗ്‌ എന്നിവ വികസിപ്പിച്ചെടുത്ത സംയോജിത കൊവിഡ്‌ പ്രതിരോധ പദ്ധതിയുടെ ഭാഗമാണ് ഇവ നടപ്പാക്കിയത്. സംസ്ഥാന സർക്കാരിന്റെ സൗകര്യങ്ങൾ തികയാതെ വരുമ്പോൾ റെയില്‍വേയുടെ ഈ സേവനം ഉപയോഗിക്കാം. ഈ കോച്ചുകൾ പ്രകാശസൗകര്യവും വായുസഞ്ചാരമുള്ളതാക്കണമെന്നും വ്യവസ്ഥ ചെയ്യുന്നുണ്ട്.

എസി കോച്ചുകളില്‍ പൊതുവെ കൊവിഡ്‌ പകരാൻ സാധ്യത കൂടുതലാണ്‌. പൊതുവെ ഉയർന്ന അന്തരീക്ഷ താപനില വൈറസിനെതിരെ പോരാടാൻ സഹായിക്കും. തുറന്ന ജനാലകളിലൂടെയുള്ള വായുസഞ്ചാരം രോഗികൾക്ക് ഗുണം ചെയ്യും. അതുകൊണ്ടാണ് നോണ്‍ എസി കോച്ചുകള്‍ തിരഞ്ഞെടുത്തത്. ഐസൊലേഷൻ കോച്ചുകൾ മിതമായതോ അല്ലെങ്കിൽ കൊവിഡ്‌ സംശയമുള്ളതോ ആയ കേസുകൾക്ക് മാത്രമേ പരിചരണം നല്‍കു. അത്തരം ഓരോ ഐസൊലേഷൻ ട്രെയിനിനും ഒന്നോ അതിലധികമോ കൊവിഡ്‌ ആരോഗ്യ കേന്ദ്രങ്ങളെയും ‌ ആശുപത്രികളെയും റഫറൽ ആവശ്യത്തിനായി സജ്ജമാക്കി വെയ്‌ക്കും. കോച്ചുകളിലെ രോഗികളുടെ അവസ്ഥ വഷളാകാൻ തുടങ്ങിയാൽ അവരെ ഇവിടേക്ക് മാറ്റും.

ട്രെയിൻ നിർത്തിയിട്ടിരിക്കുന്ന പ്ലാറ്റ്‌ഫോമിനോട് ചേർന്നുള്ള അനുബന്ധ ആരോഗ്യയൂണിറ്റിൽ അടിയന്തര പുനരുജ്ജീവന സംവിധാനം സ്ഥാപിക്കും. ട്രെയിൻ നിർത്തിയിട്ടിരിക്കുന്ന പ്ലാറ്റ്ഫോമിന്റെ അവസാനത്തിൽ വസ്‌ത്രം മാറുന്നതിനും അണുവിമുക്തമാക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തണം. സ്ഥിരമായ സൗകര്യം ലഭ്യമല്ലെങ്കിൽ താൽ‌ക്കാലിക ക്രമീകരണവുമാകാം. വേനൽക്കാലത്ത്‌ കോച്ചുകൾക്കുള്ളിലെ താപനില ക്രമീകരിക്കുന്നതിനായി പലവിധ മാർഗങ്ങള്‍ സ്വീകരിക്കും ഇത് രോഗികൾക്കും ഉദ്യോഗസ്ഥർക്കും ആശ്വാസം നൽകും.

ഐസൊലേഷന്‍ കോച്ചുകളിലെ സംവിധാനങ്ങള്‍ താഴെപ്പറയുന്നവയാണ്.

1. പ്ലാറ്റ്ഫോമുകളിൽ സ്ഥാപിച്ചിരിക്കുന്ന ഐസൊലേഷൻ കോച്ചുകൾക്ക് മുകളിൽ ഷീറ്റുകൾ അല്ലെങ്കിൽ മറ്റു അനുയോജ്യമായ സാമഗ്രികള്‍ സ്ഥാപിക്കും

2. കോച്ചുകളിൽ ബബിൾ റാപ് ഫിലിമുകൾ ഉപയോഗിക്കും.

3. കോച്ചുകളുടെ മേൽക്കൂരയിൽ ചൂട് പ്രതിഫലിപ്പിക്കുന്ന പെയിന്റ് ഉത്തര മേഖല റെയിൽവേ പരീക്ഷണാർഥം ഉപയോഗിച്ചു.

4. കോച്ചുകൾക്കുള്ളിൽ പരീക്ഷണാർഥം പോർട്ടബിൾ കൂളറുകൾ സ്ഥാപിച്ചു.

5. കോച്ചുകളില്‍ വെള്ളം ചീറ്റുന്ന സംവിധാനങ്ങളും പരീക്ഷിക്കുന്നു.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.