News

വഴിയോരക്കച്ചവടക്കാർക്ക് ആശ്വാസമായി പുതിയ വായ്പാ പദ്ധതി : ആത്മനിർഭർ ഭാരതത്തിന് തുടക്കം കുറിച്ചു

Web Desk

രാജ്യത്തെ വഴിയോരക്കച്ചവടക്കാർക്ക് വായ്പാ സൗകര്യം ഉറപ്പാക്കുന്നതിനുള്ള പ്രത്യേക പദ്ധതിയായ പ്രധാൻമന്ത്രി വഴിയോരക്കച്ചവട ആത്മനിർഭർ നിധി (PM SVANidhi) യുടെ നടത്തിപ്പ് ചുമതല ചെറുകിട വ്യവസായ വികസന ബാങ്കിന് (SIDBI) നൽകാൻ തീരുമാനം. ഭവനനിർമ്മാണ – നഗരകാര്യ മന്ത്രാലയവും എസ്ഐഡിബിഐയും തമ്മിൽ കരാറില്‍ ഒപ്പുവെച്ചു. ഈ മാസം ഒന്നിനാണ് ഭവനനിർമ്മാണ – നഗരകാര്യ മന്ത്രാലയം പദ്ധതിയ്ക്ക് തുടക്കമിട്ടത്. ലോക്ക്ഡൗണ്‍ പ്രതികൂലമായി ബാധിച്ച വഴിയോരക്കച്ചവടക്കാർക്ക് അവരുടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനായി ചിലവുകുറഞ്ഞ വായ്പാസൗകര്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ 50 ലക്ഷത്തോളം വഴിയോരക്കച്ചവടക്കാർക്ക് ഇതിന്‍റെ ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കരാറിലെ വ്യവസ്ഥകൾ പ്രകാരം ഭവനനിർമ്മാണ – നഗരകാര്യ മന്ത്രാലയത്തിന്‍റെ മാർഗ നിർദേശത്തിൻ കീഴിൽ എസ്ഐഡിബിഐ ആയിരിക്കും രാജ്യത്ത് പദ്ധതി നടപ്പാക്കുക. സൂക്ഷ്മ – ചെറുകിട സ്ഥാപനങ്ങൾക്കായുള്ള വായ്പ ഉറപ്പാക്കുന്ന നിധി ട്രസ്റ്റ് (CGTMSE) മുഖേന വായ്പാ സ്ഥാപനങ്ങൾക്കുള്ള വായ്പകളുടെ സുരക്ഷിതത്വവും എസ്ഐഡിബിഐ ഉറപ്പാക്കും. പദ്ധതിയുടെ സുഗമമായ നടത്തിപ്പ് ലക്ഷ്യമിട്ട് ഒരു സംയോജിത ഐടി പ്ലാറ്റുഫോമിനും രൂപം നൽകും. തദ്ദേശ നഗര സ്ഥാപനങ്ങൾ, വായ്പ നൽകുന്ന സ്ഥാപനങ്ങൾ, മറ്റു അംഗങ്ങൾ എന്നിവർക്കിടയിലെ വിവര കൈമാറ്റം ഉറപ്പാക്കുന്നതിനായുള്ള പ്രത്യേക പോർട്ടലും മൊബൈൽ ആപ്ലിക്കേഷനും ഇതിൽ ഉൾപ്പെടുന്നു. പദ്ധതിയുടെ കീഴിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളും കൃത്യമായി രേഖപ്പെടുത്താൻ ഇത് സഹായകമാകുമെന്നും അധിക‍തര്‍ വ്യക്തമാക്കി. രാജ്യത്ത് വായ്പ നൽകുന്ന SCBs, NBFCs, MFIs, സഹകരണബാങ്കുകൾ തുടങ്ങിയ സ്ഥാപനങ്ങളുടെ വിപുലമായ ശൃംഖലയും പദ്ധതി നടത്തിപ്പിനായി എസ്ഐഡിബിഐ ഉപയോഗപ്പെടുത്തും.

പദ്ധതിയുടെ നടത്തിപ്പ് കാലയളവായ 2022 മാർച്ച് വരെ ഒരു പ്രത്യേക പദ്ധതി നിർവഹണ സംഘത്തിന്‍റെ സേവനം ലഭ്യമാക്കും. പരിശീലനം, ബാങ്കിങ് ഇടപാടുകൾ, നൈപുണ്യവികസനം തുടങ്ങിയ മേഖലകളിലെ പ്രഗത്ഭർ അടങ്ങുന്ന സംഘത്തിന്‍റെ സേവനമാണ് ലഭ്യമാക്കുന്നത്. പദ്ധതിയ്ക്കായുള്ള സംയോജിത ഐടി പ്ലാറ്റ്ഫോമിന് അടുത്ത ആഴ്ചയോടെ തുടക്കമാകാനാണ് സാധ്യത. സെപ്റ്റംബർ വരെയുള്ള ഒന്നാം ഘട്ടത്തിലേക്ക് രാജ്യത്തെ 108 നഗരങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും ചർച്ച നടത്തിയ ശേഷമാണ് ഇവയെ തിരഞ്ഞെടുത്തത്. അടുത്തമാസത്തോടെ വായ്പാ വിതരണം ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.