ഫെബ്രുവരി ആദ്യ വാരം കോവിഡ് വ്യാപന നിരക്ക് വലിയ തോതില്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്
മസ്കത്ത് : കോവിഡ് ആദ്യമായി സ്ഥിരീകരിച്ച ശേഷം രോഗ വ്യാപന തോത് ഏറ്റവും ഉയര്‍ന്നത് ഫെബ്രുവരി മാസമെന്ന് റിപ്പോര്‍ട്ട്.
ആദ്യത്തെ എട്ടു ദിവസത്തിനിടെ 42 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ടു ചെയ്തു. കഴിഞ്ഞ ദിവസം മാത്രം എട്ടുപേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
ഇക്കാലയളവില്‍ മാത്രം 18,000 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ശരാശരി 2253 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
ജനുവരിയില്‍ 33,272 പേര്‍ക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. ശരാശരി 1072 പേര്‍ക്ക് വീതം.
2021 ഡിസംബറില്‍ കേവലം നൂറില്‍ താഴെ മാത്രമായിരുന്നു പ്രതിദിന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
ഫെബ്രുവരി ആദ്യ വാരം 14,697 പേര്‍ രോഗമുക്തി നേടി. ഇക്കാലയളവില്‍ ആക്ടീവ് കേസുകള്‍ 22,965 ആയി ഉയര്‍ന്നു.
രോഗബാധയെ തുടര്‍ന്ന് അതിതീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിക്കപ്പെട്ടവരുടെ എണ്ണവും ഉയര്‍ന്നു. ഫെബ്രുവരി ഒന്നാം തീയതി 52 പേര്‍ മാത്രമായിരുന്നു ഐസിയുവില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നതെങ്കില്‍ ഒരാഴ്ച പിന്നിടുമ്പോള്‍ ഇത് 69 ആയി ഉയര്‍ന്നിട്ടുണ്ട്.
ജനുവരിയില്‍ 30 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ ഫെബ്രുവരി ആദ്യ വാരം മാത്രം 42 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം 2021 ഡിസംബറില്‍ മൂന്നു മരണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 104 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവില്‍ 69 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നത്. ആകെ 409 പേരാണ് കോവിഡ് ബാധിച്ച് ഇപ്പോള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.