ദുബൈ: എമിറേറ്റിൽ പുനരുപയോഗ ഊർജത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ദുബൈ റോഡ് ഗതാഗത അതോറിറ്റി സ്വന്തം കെട്ടിടങ്ങളിൽ സോളാർ പാനൽ സ്ഥാപിച്ചു. എമിറേറ്റിലുടനീളമുള്ള 22 കെട്ടിടങ്ങളിലാണ് പുതുതായി സോളാർ പാനൽ ഘടിപ്പിക്കുന്ന പ്രവൃത്തികൾ പൂർത്തീകരിച്ചത്. പ്രതിവർഷം 32 ദശലക്ഷം കിലോവാട്ട് ഹവേഴ്സ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ഇതുവഴി സാധിക്കും. ഓരോ വർഷവും അന്തരീക്ഷത്തിലേക്ക് ഏതാണ്ട് 10,000 ടൺ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നത് ഒഴിവാക്കാൻ ഇതുവഴി സാധിക്കും.
അൽഖൂസ്, അൽ ഖവാനീജ്, അൽ റുവൈയ എന്നിവിടങ്ങളിലെ ബസ് ഡിപ്പോകൾ, അൽ സത്വ, ഊദ് മേത്ത ബസ് സ്റ്റേഷനുകൾ, അൽ മുഹൈസനയിലെ വർക്ഷോപ്പുകൾ, മറ്റ് സ്ഥലങ്ങളിലെ മെട്രോ ഡിപ്പോകൾ എന്നിവ ഉൾപ്പെടെ ആർ.ടി.എയുടെ 16 സ്ഥാപനങ്ങളിലും സോളാർ പാനൽ സ്ഥാപിച്ചിരുന്നു. സീറോ-എമിഷൻസ് സ്ട്രാറ്റജി 2050, ദുബൈ ക്ലീൻ എനർജി സ്ട്രാറ്റജി 2050, ദുബൈ ഇന്റഗ്രേറ്റഡ് എനർജി സ്ട്രാറ്റജി 2030 എന്നിവക്ക് അനുസൃതമായി പരിസ്ഥിതി സുസ്ഥിരതക്കും ശുദ്ധോർജ പരിഹാരങ്ങൾ സ്വീകരിക്കുന്നതിനുമുള്ള ആർ.ടി.എ നയങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് കോർപറേറ്റ് അഡ്മിനിസ്ട്രേറ്റിവ് സപ്പോർട്ട് സർവിസസ് സെക്ടറിലെ ബിൽഡിങ് ആൻഡ് ഫെസിലിറ്റീസ് ഡയറക്ടർ ശൈഖ അഹ്മദ് അൽ ശൈഖ് പറഞ്ഞു.
ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദിവ) നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ അനുസരിച്ചാണ് സോളാർ പാനൽ സ്ഥാപിച്ചിരിക്കുന്നത്. ഓരോ സ്ഥാപനത്തിലേയും സൗകര്യങ്ങളും സാഹചര്യങ്ങളും ഉപയോഗവും അനുസരിച്ചാണ് സോളാർ പാനലുകളുടെ രൂപകൽപന ചെയ്തിട്ടുള്ളതെന്നും ശൈഖ അഹ്മദ് അൽ ശൈഖ് പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര് : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.