ദോഹ: ഖത്തർ എയർവേസിന്റെ വിമാനങ്ങളിൽ സ്റ്റാർലിങ്ക് അതിവേഗ ഇന്റർനെറ്റ് സ്ഥാപിക്കല്‍ ഉടൻ പൂർത്തിയാകും. ഈ മാസത്തോടെ എയർബസ് എ350 വിമാനങ്ങളിലും അതിവേഗ ഇന്റർനെറ്റ് സ്ഥാപിക്കുന്ന പ്രക്രിയകൾക്ക് തുടക്കം കുറിക്കുമെന്ന് ഖത്തർ എയർവേസ് അറിയിച്ചു. സ്റ്റാർലിങ്കിന്റെ അതിവേഗ ഓൺ-ബോർഡ് ഇന്റർനെറ്റ് വാഗ്ദാനം ചെയ്യുന്ന ഏറ്റവും വലിയ ആഗോള എയർലൈനാണ് ഖത്തർ എയർവേയ്‌സ്. ആദ്യഘട്ടത്തില്‍ ബോയിങ് 777 വിമാനങ്ങളിലാണ് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കിയത്. ഏതാനും ബോയിംഗ് 777 വിമാനങ്ങളിൽ മാത്രമാണ് ഇനി സ്റ്റാർലിങ്ക് അതിവേഗ ഇന്റർനെറ്റ് സേവനം ലഭ്യമാക്കാനുള്ളൂവെന്ന് ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് സി.ഇ.ഒ എഞ്ചി. ബദർ മുഹമ്മദ് അൽ മീർ പറഞ്ഞു. ഇത് വന്‍ വിജയമായതോടെ എയര്‍ബസ് എ350 വിമാനങ്ങളിലും സേവനം ലഭ്യമാക്കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. 35,000 അടി ഉയരത്തിൽ സ്ട്രീമിംഗ്, ഗെയിമിംഗ്, അതിവേഗ ബ്രൗസിംഗ് എന്നിവ സൗജന്യമായാണ് വൈ-ഫൈ വഴി യാത്രക്കാർക്ക് നല്‍കുന്നത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.