ദോഹ : അടുത്ത വർഷം മുതൽ ഖത്തർ എയർവേയ്സിന്റെ ആഗോള ആസ്ഥാനം മിഷെറീബ് ഡൗൺ ടൗൺ ദോഹയിൽ പ്രവർത്തനസജ്ജമാകും. ദോഹ നഗരത്തിന്റെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഖത്തറിന്റെ സുസ്ഥിര നഗരമെന്നറിയപ്പെടുന്ന മിഷെറീബ് ഡൗൺ ടൗൺ ദോഹയിലായിരിക്കും 2025 മുതൽ ഖത്തർ എയർവേയ്സിന്റെ ആഗോള ആസ്ഥാനമെന്ന് കമ്പനി അധികൃതരാണ് പ്രഖ്യാപിച്ചത്.ഇതു സംബന്ധിച്ച് മിഷെറീബ് ഡൗൺ ടൗൺ ഡവലപ്പർമാരായ മിഷെറീബ് പ്രോപ്പർട്ടീസുമായി ഖത്തർ എയർവേയ്സ് കരാർ ഒപ്പുവച്ചു. ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും ഏകദേശം 9 കിലോമീറ്റർ മാത്രം അകലെയുള്ള പുതിയ കേന്ദ്രത്തിലേക്ക് ജീവനക്കാർക്ക് എളുപ്പമെത്താം. ദോഹ മെട്രോയുടെ ഏറ്റവും വലുതും ട്രാൻസിറ്റ് സ്റ്റേഷനുമായ മിഷെറീബ് മെട്രോ സ്റ്റേഷനിലേക്ക് ഓഫിസിൽ നിന്നും 10 മീറ്റർ മാത്രമാണ് അകലം.മിഷെറീബ് ഡൗൺ ടൗണിൽ നിന്ന് ദോഹ നഗരത്തിലുടനീളം എളുപ്പം യാത്ര ചെയ്യാം. അത്യാധുനിക സൗകര്യങ്ങളോടു കൂടിയതാണ് പുതിയ ആഗോള ആസ്ഥാനം. മിഷെറീബിലെ അൽ നഖീൽ സ്ട്രീറ്റിൽ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിലാണ് ഓഫിസ്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.