Breaking News

‘ഹേമ കമ്മിറ്റിക്ക് മൊഴി നൽകിയവർ ഭീഷണി നേരിടുന്നു’: നോഡൽ ഓഫിസറെ നിയമിക്കണമെന്ന് ഹൈക്കോടതി

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് പരാതി നൽകിയവർ നേരിടുന്ന ആക്ഷേപങ്ങൾ അറിയിക്കാൻ നോഡൽ ഓഫിസറെ നിയമിക്കണമെന്ന് ഹൈക്കോടതി. പ്രത്യേകാന്വേഷണ സംഘത്തിനാണ് ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, സി.എസ്. സുധ എന്നിവരുടെ പ്രത്യേക ബെഞ്ച് നിര്‍ദേശം നൽകിയത്. കേസുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി അന്വേഷണ സംഘം നേരിട്ടു ഹാജരായി കോടതിയില്‍ സമർപ്പിച്ചു. 
ഹേമ കമ്മിറ്റിക്ക് മൊഴി നൽകിയവർ ഭീഷണി നേരിടുന്നതായി ഡബ്ല്യുസിസി ആരോപിച്ചിരുന്നു. മൊഴി നൽകിയവരും മറ്റ് വിവിധ പ്രശ്നങ്ങൾ‍ നേരിടുന്നുവെന്ന് ഇന്ന് ഡബ്ല്യുസിസി അഭിഭാഷകൻ ചൂണ്ടിക്കാട്ടി. പരാതിക്കാർക്ക് എല്ലായ്‌പ്പോഴും എസ്ഐടി അംഗങ്ങളെ ബന്ധപ്പെടാൻ സാധിക്കണമെന്നില്ല. ഈ സാഹചര്യത്തിൽ ഇവരുടെ പ്രശ്നം പരിഹരിക്കാൻ മാർഗമുണ്ടാകണമെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടു. തുടർന്നാണ് എസ്ഐടിയോട് നോഡൽ ഓഫിസറെ നിയോഗിക്കാൻ ഹൈക്കോടതി നിർദേശിച്ചത്. ഭീഷണി സന്ദേശങ്ങൾ ലഭിച്ചാൽ പരാതിക്കാർക്ക് നോഡൽ ഓഫിസറെ അറിയിക്കാം. ലഭിക്കുന്ന പരാതികൾ നോ‍‍ഡൽ ഓഫിസർ അന്വേഷണ സംഘത്തിനു കൈമാറും. 
അതേസമയം, സിനിമ കോൺക്ലേവ് ജനുവരിയിൽ നടത്തുമെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. ഷാജി എൻ.കരുൺ സമിതി കരട് റിപ്പോർട്ട് കോൺക്ലേവിൽ അവതരിപ്പിക്കും. ഈ കരട് തയാറാക്കുന്നതിനായി 75ഓളം സംഘടനകളുമായും 500ലേറെ വ്യക്തികളുമായും കൂടിക്കാഴ്ച നടത്തി. കരട് സിനിമ കോൺക്ലേവിൽ സമർപ്പിക്കും. അവിടെയുണ്ടാകുന്ന നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തിയാകും റിപ്പോർട്ട് സർക്കാരിനു നൽകുക. സർക്കാരായിരിക്കും നയരൂപീകരണത്തിൽ അന്തിമ തീരുമാനമെടുക്കുക.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.