Breaking News

2025ൽ 53 ലക്ഷം വിനോദ സഞ്ചാരികളെ സ്വീകരിക്കാൻ ഖത്തർ

ദോ​ഹ: വിനോദ സഞ്ചാരമേഖലയില്‍ കുതിപ്പ് തുടരാന്‍ ഖത്തര്‍. ഈ വര്‍ഷം റെക്കോര്‍ഡ് സഞ്ചാരികളെയാണ് രാജ്യം പ്രതീക്ഷിക്കുന്നത്. 53 ലക്ഷം പേര്‍ ഖത്തര്‍ കാണാനെത്തുമെന്നാണ് ഡാറ്റ റിസർച്ച് സ്ഥാപനമായ ഫിച്ച് സൊലൂഷൻ കണക്കാക്കുന്നത്. വിനോദ സഞ്ചാരമേഖലയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വലിയ മുന്നേറ്റമാണ് ഖത്തര്‍ കൈവരിക്കുന്നത്. 2025-2029 കാലയളവിൽ രാജ്യത്തേക്കുള്ള സന്ദർശകരുടെ എണ്ണം ശരാശരി 2.4 ശതമാനം വര്‍ധിക്കും. 2015ൽ 29.4 ലക്ഷം പേരായിരുന്നു എത്തിയതെങ്കിൽ, ലോകകപ്പ് ഫുട്ബാളിനു പിന്നാലെ ടൂറിസം മേഖല കൂടുതൽ കരുത്താർജിക്കുകയായിരുന്നു. സൗദി അറേബ്യ, ഇന്ത്യ, ജർമനി, ബ്രിട്ടൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് കൂടുതല്‍ സന്ദര്‍ശകര്‍ എത്തുന്നത്. ഖത്തർ ടൂറിസത്തിന്റെ കണക്കുകൾ പ്രകാരം 2024ല്‍ 50 ലക്ഷമായിരുന്നു രാജ്യത്തെത്തിയ സന്ദർശകർ. പശ്ചിമേഷ്യയിലെ പ്രതിസന്ധികള്‍ക്കിടയിലും വിനോദ സഞ്ചാരമേഖലയില്‍ വളര്‍ച്ചയുണ്ടായത് വലിയ നേട്ടമാണ്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.