Breaking News

പരിസ്ഥിതി സൗഹൃദ പൊതുഗതാഗതം: ദുബായിൽ പരീക്ഷണയോട്ടം തുടങ്ങി എഐ ഇലക്ട്രിക് ബസ്.

ദുബായ് : പരിസ്ഥിതി സൗഹൃദ ഹൈടെക് ഇലക്ട്രിക് ബസ് ഓടിച്ച് ദുബായ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പവർ ബസ് ആണ് ദുബായിൽ പരീക്ഷണയോട്ടം ആരംഭിച്ചത്. 76 പേർക്ക് ഇരുന്നും 35 പേർക്ക് നിന്നും യാത്ര ചെയ്യാം. 2050നകം സമ്പൂർണ കാർബൺ രഹിത പൊതുഗതാഗത സംവിധാനം എന്ന കാഴ്ചപ്പാടിലേക്കുള്ള പ്രധാന ചുവടുവയ്പാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) നടത്തിയത്.
ബുർജ് ഖലീഫ, പാലസ് ഡൗൺടൗൺ ഹോട്ടൽ, ദുബായ് ഫൗണ്ടൻ, ദുബായ് മാൾ മെട്രോ ബസ് സ്റ്റോപ് (സൗത്ത്) എന്നിവയെ അൽഖൂസ് ബസ് ഡിപ്പോയുമായി ബന്ധിപ്പിക്കുന്ന റൂട്ട് എഫ് 13ലാണ് ഇ– ബസ് സർവീസ് നടത്തുന്നത്. ദുബായുടെ കാലാവസ്ഥയ്ക്ക് ഇണങ്ങുന്ന തരത്തിൽ വോൾവോ കമ്പനി പ്രത്യേകം രൂപകൽപന ചെയ്ത ബസിന് 12 മീറ്റർ നീളമുണ്ട്. 470 കിലോവാട്ട് ബാറ്ററി ശേഷിയുള്ള ബസ് ഒരു തവണ ചാർജ് ചെയ്താൽ 370 കിലോമീറ്റർ വരെ ഓടിക്കാനാകും.
ഹൈടെക് സൗകര്യങ്ങൾ
പരമ്പരാഗത കണ്ണാടികൾക്ക് പകരം ഹൈഡെഫനിഷൻ ക്യാമറകളും സ്ക്രീനുകളും, നിർണായക ഡ്രൈവിങ് ഡേറ്റ വിൻഡ്ഷീൽഡിലേക്ക് പ്രൊജക്ട് ചെയ്യുന്ന സുതാര്യമായ ഹെഡ്–അപ് ഡിസ്പ്ലേ, കടുത്ത താപനിലയ്ക്ക് അനുയോജ്യമായ ഉയർന്ന ശേഷിയുള്ള എയർ കണ്ടിഷനിങ് സംവിധാനം എന്നിവ ബസിൽ സജ്ജീകരിച്ചിട്ടുണ്ട്.
ഏറ്റവും തിരക്കേറിയ റൂട്ടിൽ പരീക്ഷണയോട്ടം നടത്തുന്നത് ഇലക്ട്രിക് ബസ് പദ്ധതി വിലയിരുത്താൻ സഹായകരമാകുമെന്ന് പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസിയിലെ ബസ് ഡയറക്ടർ മർവാൻ അൽ സറൂണി പറഞ്ഞു. കാർബൺ പുറന്തള്ളൽ, ബാറ്ററി ശേഷി, വ്യത്യസ്ത കാലാവസ്ഥകളിലെ പ്രകടനം എന്നിവ വിലയിരുത്തി വിജയകരമാണെന്ന് തെളിഞ്ഞാൽ ഇ– ബസ് കൂടുതൽ റൂട്ടുകളിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.ദുബായുടെ ഗതാഗത ശൃംഖലയിൽ സ്മാർട്ട്, ഹരിത സംവിധാനം കൊണ്ടുവരുന്നതിന്റെ ഭാഗമായാണു ബസ് റൂട്ടുകളിലും ഹരിതവൽക്കരണ പദ്ധതി നടപ്പാക്കുന്നത്. ദുബായിലെ ടാക്സികളും പരിസ്ഥിതി സൗഹൃദമാക്കുകയാണ്. അടുത്ത വർഷം സ്വയം നിയന്ത്രിത വാഹനങ്ങൾ നിരത്തിലിറങ്ങുന്നതിനൊപ്പം എയർ ടാക്സികളും രംഗത്തിറക്കാനാണ് ആർടിഎയുടെ പദ്ധതി.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 month ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.