2022 ലോകകപ്പ് ഫുട്ബോളിന്റെ അന്തിമ മത്സരക്രമം പുറത്തിറക്കി ഫിഫ. ആദ്യമത്സരം നവംബര്‍ 21ന് നടക്കും. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ദിവസം നാല് മത്സരങ്ങളാണ് തീരുമാനിച്ചിരിക്കുന്നത്.
ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ദിവസത്തെ ആദ്യ മത്സരം ഇന്ത്യന്‍ സമയം വൈകിട്ട് 3.30-ന് (പ്രാദേശിക സമയം ഒരുമണി) ആരംഭിക്കും. രണ്ടും മൂന്നും മത്സരങ്ങള്‍ യഥാക്രമം ഇന്ത്യന്‍ സമയം വൈകിട്ട് 6.30, 9.30 (പ്രാദേശിക സമയം 4.00, 7.00) എന്നീ സമയങ്ങളില്‍ നടക്കും. അവസാന മത്സരം ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30 ന് (പ്രാദേശിക സമയം 10മണി) ആയിരിക്കും.
12 ദിവസം നീണ്ടു നില്‍ക്കുന്ന ഗ്രൂപ്പ്ഘട്ട മത്സരം എട്ട് സ്റ്റേഡിയങ്ങളിലായി നടക്കും. ആദ്യ മത്സരം അരങ്ങേറുന്ന അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ 60,000 കാണികളെയാണ് ഉള്‍ക്കൊള്ളിക്കാനാവുക. ഫൈനല്‍ മത്സരം ഡിസംബര്‍ 18ന് ദോഹയിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ നടക്കും. ഇവിടെ 80,000 കാണികളെ ഉള്‍ക്കൊള്ളിക്കാനാകും.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.