കുവൈത്ത് സിറ്റി : 2015ൽ പിൻവലിച്ച കുവൈത്ത് കറൻസിയുടെ അഞ്ചാം പതിപ്പ് കൈവശമുള്ളവർക്ക് അവ മാറ്റി ലഭിക്കാൻ ഏപ്രിൽ 18 വരെ അവസരമുണ്ടെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക് അറിയിച്ചു. സെൻട്രൽ ബാങ്ക് ആസ്ഥാനത്തെ ബാങ്കിങ് ഹാളിൽ നേരിട്ട് എത്തി നോട്ടുകൾ സമർപ്പിക്കണം. നോട്ട് കൈവശമുള്ളവർ വ്യക്തിഗത തിരിച്ചറിയൽ രേഖ ഹാജരാക്കി, നിർദിഷ്ട ഫോം പൂരിപ്പിച്ചു നൽകണം. 2015 ഏപ്രിൽ 19നാണ് കുവൈത്ത് കറൻസിയുടെ അഞ്ചാം പതിപ്പ് പിൻവലിച്ചത്.
അഞ്ചാം പതിപ്പ് നോട്ടുകൾ കൈവശമുള്ളവർ എത്രയും വേഗം അവ മാറണമെന്ന് സെൻട്രൽ ബാങ്ക് ആവശ്യപ്പെട്ടു. ഏപ്രിൽ 19ന് ശേഷം പ്രസ്തുത നോട്ടുകൾക്ക് നിയമസാധുത ഇല്ലാതാകും. റമസാൻ മാസത്തിൽ ബാങ്കിങ് ഹാളിന്റെ ഔദ്യോഗിക പ്രവൃത്തി സമയം രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ്. റമസാനിന് ശേഷം രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെയാണെന്ന് സെൻട്രൽ ബാങ്ക് വ്യക്തമാക്കി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.