ദോഹ : വരും ആഴ്ചകളിൽ യാത്രക്കാരുടെ തിരക്കേറുമെന്നതിനാൽ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഷാർജ ഉൾപ്പെടെ 11 നഗരങ്ങളിലേക്ക് കൂടുതൽ വിമാനങ്ങൾ അനുവദിച്ച് ഖത്തർ എയർവേയ്സ്. പ്രതിവാര സർവീസുകളുടെ എണ്ണം കൂടുന്നത് യാത്രക്കാർക്ക് സുഗമയാത്ര ഉറപ്പാക്കും.
പെരുന്നാളും സ്കൂൾ അവധിക്കാലവുമെല്ലാം ഒരുമിച്ചെത്തുന്നതോടെ വരും നാളുകളിൽ യാത്രാ ഡിമാൻഡ് കൂടുമെന്നതാണ് തിരക്കേറിയ നഗരങ്ങളിലേക്കുള്ള പ്രതിവാര സർവീസുകളുടെ എണ്ണം കൂട്ടാൻ കാരണം. ഖത്തറിൽ നിന്ന് മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കുമെല്ലാം അവധി ചെലവിടാൻ പോകുന്ന സ്വദേശി, പ്രവാസി യാത്രക്കാരുടെ എണ്ണം കൂടുന്നതിനാലാണ് കൂടുതൽ വിമാനങ്ങൾ അനുവദിച്ചത്.
സർവീസുകളുടെ എണ്ണം കൂടിയതോടെ യാത്രക്കാർക്ക് സൗകര്യപ്രദമായ സമയം തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ കൂടിയാണ് ലഭിക്കുന്നത്. ഖത്തറിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്ക് അവധിക്കാലം ചെലവിടാൻ പോകുന്ന പ്രവാസികളിൽ മലയാളികളും ഏറെയാണ്. നിലവിൽ 170 നഗരങ്ങളിലേക്കാണ് ദോഹയിൽ നിന്ന് ഖത്തർ എയർവേയ്സ് സർവീസ് നടത്തുന്നത്.
ഏതൊക്കെ നഗരങ്ങളിലേക്ക് (നേരത്തെയുള്ള പ്രതിവാര സർവീസുകളുടെ എണ്ണം ബ്രായ്ക്കറ്റിൽ
∙ഷാർജ : 35 (21)
∙ആസ്റ്റർഡാം: 11 (7)
∙ഡമാസ്ക്കസ് : 14 (3)
∙ദർ–ഇസ് സലാം കിളിമഞ്ചാരോ : 7 (3)
∙എന്റബ്ബി : 11 (7)
∙ലമാക്ക : 10 (7)
∙ലണ്ടൻ ഹീത്രു : 56 (49)
∙മഡ്രിഡ് : 17 (14). ഇതോടെ ഖത്തർ എയർവേയ്സും ലിബേറിയയും ചേർന്നുള്ള പ്രതിവാര സർവീസ് 21 എന്നത് 24 ആയി.
∙മാപുട്ടോ–ഡർബൻ : 7 (5)
∙ ടോക്കിയോ നരിത : 14 (11)
∙തുനിസ് : 12 (10)
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.