ഉന്നാവോ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ദളിത് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച വൈകിട്ട് വൈകോല്‍ ശേഖരിക്കാന്‍ പോയ 13, 16, 17 വയസ്സ് പ്രായമുളള മൂന്ന് പെണ്‍കുട്ടികളെ വയലില്‍ ബോധരഹിതരായി കണ്ടെത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കവേ രണ്ടുപേര്‍ മരണത്തിന് കീഴടങ്ങി. ഒരാളുടെ നില അതീവ ഗുരുതരമായി തുടരുന്നുണ്ട്. പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കി കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപണം ഉന്നയിച്ചു. ഏറെ നേരം കഴിഞ്ഞിട്ടും കുട്ടികളെ കാണാതായതോടെ ബന്ധുക്കള്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് മൂന്നുപേരെയും കണ്ടെത്തിയതെന്ന് കുട്ടികളുടെ ബന്ധു പറഞ്ഞു.
കുറ്റവാളികളെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചെന്ന് ഉത്തര്‍പ്രദേശ് പൊലീസ് വെളിപ്പെടുത്തി. ഇതിനായി ആറ് പ്രത്യേക അന്യേഷണ സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. വിഷം ഉളളില്‍ ചെന്നാണ് രണ്ട് പേരും മരിച്ചതെന്നാണ് വിവരം. പ്രഥമദൃഷ്ട്യാ ലൈംഗികാതിക്രമത്തിന് തെളിവുകളൊന്നും കണ്ടെത്തിയില്ലെന്ന് പോലീസ് വൃത്തങ്ങള്‍ പറയുന്നു. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടികള്‍ വീണുകിടന്ന പ്രദേശത്തുനിന്നും വിഷാംശം കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടികളുടെ വസ്ത്രങ്ങള്‍ ശരിയായി തന്നെ കിടന്നിരുന്നു എന്നാല്‍ തൂവാലകൊണ്ട് കഴുത്തില്‍ മുറുക്കിയ നിലയിലായിരുന്നെന്നും കൈകാലുകള്‍ ബന്ധിച്ചിട്ടില്ലായിരുന്നെന്നും അമ്മ പൊലീസിനോട് പറഞ്ഞു.
ഗുരുതരാവസ്ഥയില്‍ തുടരുന്ന പെണ്‍കുട്ടി ഇപ്പോള്‍ കാണ്‍പൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. വിദഗ്ദ്ധ ചികിത്സയ്ക്കായി കുട്ടിയെ ഡല്‍ഹി എയിംസില്‍ എത്തിക്കണം എന്ന ആവശ്യം ശക്തമാണ്. ഇതിനായി എയര്‍ ആംബുലന്‍സ് സൗകര്യം ഒരുക്കണമെന്ന് ഭീ ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ട്വിറ്ററിലൂടെ പറഞ്ഞു. ദളിതര്‍ വീണ്ടും അക്രമങ്ങള്‍ക്കിരയാകുന്നെന്നും ചന്ദ്രശേഖര്‍ ആസാദ് അഭിപ്രായപ്പെട്ടു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.