അജ്മാന്‍: തൊഴില്‍ തട്ടിപ്പിനിരയായ 12 ഇന്ത്യന്‍ യുവതികളെ രക്ഷപ്പെടുത്തി. ജോലി വാഗ്ദാനം ചെയ്ത് യുഎഇയിലെത്തിച്ച് കബളിപ്പിക്കപ്പെട്ട യുവതികളെ പോലീസ് സഹായത്തോടെ ഇന്ത്യന്‍ കോണ്‍സുലേറ്റും അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷനും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. അജ്മാനിലെ ഏജന്റ് മുഖേന ജോലിക്കെത്തിയ ഇവര്‍ പറ്റിക്കപ്പെടുകയായിരുന്നു. കൃത്യമായ ജോലി ലഭിച്ചിരുന്നില്ല എന്നത് മാത്രമല്ല താമസ കേന്ദ്രത്തില്‍ ഏജന്റ് ഇവരെ പൂട്ടിയിടുകയും ചെയ്തു.
പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഭവത്തില്‍ ഇടപെടുകയായിരുന്നു. കോണ്‍സുലേറ്റിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഇന്ത്യന്‍ അസോസിയേഷന്‍ അജ്മാന്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് നടത്തിയ റെയ്ഡില്‍ ഇവരെ മോചിപ്പിക്കുകയും ചെയ്തു. ഇതില്‍ 11 പേര്‍ ഹൈദരാബാദില്‍ നിന്നുളളവരും ഒരാള്‍ ബംഗളൂരു സ്വദേശിനിയുമാണ്. ഇപ്പോള്‍ ഇവരുടെ സംരക്ഷണം അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഏറ്റെടുത്തിരിക്കുകയാണ്.
പോലീസില്‍ നല്‍കിയ പരാതിയുടെ തീര്‍പ്പ് വരുന്നതിനനുസരിച്ച് ഇവരെ നാട്ടിലെത്തിക്കുമെന്ന് അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി രൂപ് സിദ്ധു പറഞ്ഞു. ഏജന്റുമാരുടെ കെണിയില്‍പ്പെട്ട് കൃത്യമായ ഉറപ്പില്ലാതെ ഇത്തരത്തില്‍ ജോലി തേടി യുഎഇയിലേക്ക് വരുന്ന പ്രവണത വര്‍ധിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇത് തടയാന്‍ ആവശ്യമായ ബോധവത്കരണം സര്‍ക്കാര്‍ ഉടനടി നടത്തണമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.