12 എം എൽ എ മാരുമായി കോണ്‍ഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ സചിന്‍ പൈലറ്റ് ഡല്‍ഹിയിൽ. രാജസ്ഥാന്‍ രാഷ്ട്രീയത്തില്‍ ഉടലെടുത്ത പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാണ് സചിൻ പൈലറ്റ് ഡല്‍ഹിയിലെത്തിയെതെന്നാണ് സൂചന. 12 എംഎൽഎമാരാണ് അദ്ദേഹത്തോടൊപ്പം ഡൽഹിയിൽ എത്തിയിട്ടുള്ളത്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്ന ആരോപണവുമായി മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് രംഗത്തെത്തിയതിന് പിന്നാലെയാണ് സചിന്‍ പൈലറ്റിന്റെ ഡല്‍ഹി യാത്ര. എം.എല്‍.എമാര്‍ക്ക് 15 കോടി നല്‍കി സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്ന ആരോപണമാണ് അശോക് ഗെഹ്ലോട്ട് ഉന്നയിച്ചത്.
രാജസ്ഥാനിലെ പ്രതിസന്ധി കോണ്‍ഗ്രസ് സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷയെ ധരിപ്പിച്ചിട്ടുണ്ട്. മധ്യപ്രദേശില്‍ സംഭവിച്ചത് പോലുള്ള സാഹചര്യം രാജസ്ഥാനില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രതയാണ് കോണ്‍ഗ്രസ് പുലര്‍ത്തുന്നത്.സച്ചിൻ പൈലറ്റിന്റെ വരവ് ഏറെ ഗൗരവത്തോടെയാണ് കോൺഗ്രസ് എടുത്തിരിക്കുന്നത്. ബിജെപി യും കാര്യങ്ങൾ ശ്രദ്ധാപൂർവം നിരീക്ഷിക്കുകയാണ്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.