Kerala

മുഖ്യമന്ത്രിയുടെ മകളുടെ വിവാഹച്ചടങ്ങിന്റെ വ്യാജ ചിത്രം ;മന്ത്രി ഇ പി ജയരാജൻ ഡിജിപിയ്ക്ക് പരാതി നൽകി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത ചിത്രത്തിൽ കൃത്രിമം കാണിച്ച് സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചവർക്കെതിരെ വ്യവസായ മന്ത്രി ഇ പി ജയരാജൻ ഡിജിപിയ്ക്ക് പരാതി നൽകി. 2020 ജൂൺ 15 ന്  ക്ലിഫ്ഹൗസിൽ വെച്ചാണ് വിവാഹം നടന്നത്. വധൂവരന്മാർക്കും മുഖ്യമന്ത്രിയ്ക്കും ഭാര്യയ്ക്കും ഒപ്പം ഇ പി ജയരാജനും ഭാര്യ പി കെ ഇന്ദിരയും നിൽക്കുന്ന ഫോട്ടോയിലാണ് കൃത്രിമം കാണിച്ചത്. ആ ഫോട്ടോ മന്ത്രി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.
ഫോട്ടോയിൽ മന്ത്രിയുടെ ഭാര്യയുടെ മുഖത്തിന്റെ സ്ഥാനത്ത് കമ്പ്യൂട്ടർ സാങ്കേതികവിദ്യ ഉപയോഗിച്ച് സ്വർണം കള്ളക്കടത്ത് കേസ് പ്രതി  സ്വപ്ന സുരേഷിന്റെ മുഖം ചേർത്താണ് പ്രചരിപ്പിച്ചത്. ടി ജി സുനിൽ ( യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ  കോർഡിനേറ്റർ), ദീപ്തി മേരി വർഗീസ്, ബിജു കല്ലട, രഘുനാഥ് മേനോൻ,  മനോജ് പൊൻകുന്നം, ബാബു കല്ലുമാല, മനീഷ് കല്ലറ  തുടങ്ങിയവരുടെ ഫേസ്ബുക്ക് അക്കൗണ്ടുകൾ വഴി ഫോട്ടോ പ്രചരിപ്പിച്ചതായി പരാതിയിൽ പരാമർശിക്കുന്നുണ്ട്.
തന്നെയും മുഖ്യമന്ത്രിയേയും കരുതിക്കൂട്ടി അപമാനിക്കാനും സമൂഹത്തിലുള്ള മാന്യതയും സ്വീകാര്യതയും ഇല്ലാതാക്കാനും വേണ്ടിയാണ് വ്യാജ ഫോട്ടോ പ്രചരിപ്പിച്ചതെന്നും പരാതിയിൽ പറയുന്നു. ഇന്ത്യൻ നിയമം 465, 469 വകുപ്പുകൾ പ്രകാരവും ഐ ടി ആക്ട്, കേരളാ പോലീസ് ആക്ട് എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരവും ശിക്ഷാർഹമായ കുറ്റങ്ങളാണിത്.
കൃത്രിമമായി ഉണ്ടാക്കിയ ഫോട്ടോ ഉള്ള ഫേസ്ബുക്ക് അക്കൗണ്ടുകളുടെ സ്ക്രീൻഷോട്ടുകളും പരാതിക്കൊപ്പമുണ്ട്.
ഇതേ വിഷയത്തിൽ കോൺഗ്രസ്‌ നേതാവ്
ബിന്ദു കൃഷ്ണക്കെതിരെ DYFI കേസ് നൽകിയിട്ടുണ്ട്. കൊല്ലം എസ്പിക്കാണ് ഡിവൈഎഫ്ഐ പരാതി നൽകിയത്. ഇതേ ചിത്രം പോസ്റ്റുചെയ്ത കണ്ണൂരിൽ നിന്നുള്ള പ്രമുഖ യൂത്ത് കോൺഗ്രസ്സ് നേതാവിനെതിരെ കണ്ണൂരിലും പരാതി നൽകി. വ്യാജ ചിത്രം ഉണ്ടാക്കി പ്രചരിപ്പിക്കുന്നത് ഹീനമായ രാഷ്ട്രീയ പ്രവർത്തനം. ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന്
DYFI സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി
The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.