മനാമ: ലുലു ഇന്റർനാഷനൽ എക്സ്ചേഞ്ച് ബഹ്റൈൻ 11ാം വാർഷികം ആഘോഷിക്കുന്നു. കറൻസി എക്സ്ചേഞ്ചിന്റെയും ക്രോസ്-ബോർഡർ പേയ്മെന്റ് സേവനങ്ങളുടെയും തടസ്സമില്ലാത്ത സേവനദാതാവായ ലുലു ഇന്റർനാഷനൽ എക്സ്ചേഞ്ച് 2013 ഒക്ടോബർ രണ്ടിനാണ് ബഹ്റൈനിൽ സ്ഥാപിതമായത്.
രാജ്യത്തുടനീളം18 കസ്റ്റമർ എൻഗേജ്മെന്റ് കേന്ദ്രങ്ങൾ ലുലു എക്സ്ചേഞ്ചിനുണ്ട്. കഴിഞ്ഞ ദശകത്തിൽ, സാങ്കേതിക നൂതനത്വങ്ങളാൽ ബഹ്റൈനിന്റെ പണമിടപാട് രംഗത്ത് ഗണ്യമായ പരിവർത്തനമുണ്ടായിട്ടുണ്ട്.ലുലു എക്സ്ചേഞ്ച് ഈ പരിണാമത്തിൽ പ്രധാന പങ്കുവഹിച്ചു. സുരക്ഷിതവും സൗകര്യപ്രദവും എല്ലാവർക്കും ലളിതമായി നടത്താവുന്നതുമായ സാമ്പത്തിക സേവനങ്ങൾ വാഗ്ദാനം ചെയ്ത ലുലു മികച്ച വളർച്ചയാണ് കൈവരിച്ചത്. കഴിഞ്ഞ 11 വർഷത്തെ യാത്രയിൽ അഭിമാനമുണ്ടെന്ന് ലുലു എക്സ്ചേഞ്ച് ബഹ്റൈൻ ജനറൽ മാനേജർ എഡിസൺ ഫെർണാണ്ടസ് പറഞ്ഞു.
ഇന്നൊവേഷൻ, കസ്റ്റമർ സർവിസ്, കമ്യൂണിറ്റിയുമായുള്ള നിരന്തര ബന്ധം എന്നിവയിലെ പ്രതിബദ്ധതയാണ് ലുലു എക്സ്ചേഞ്ചിന് വിജയം സമ്മാനിച്ചത്. ഉപഭോക്താക്കളുടെ അതതുസമയത്തെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി തുടർന്നും സുരക്ഷിതവും ലളിതവുമായ ഡിജിറ്റൽ സാമ്പത്തിക സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിൽ സ്ഥാപനം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് www.luluexchange.com സന്ദർശിക്കുക.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.