മനാമ: എയർ ട്രാൻസ്പോർട്ട് ആഗോള സമ്മേളനം റൂട്ട്സ് വേൾഡ് 2024ന് ഇന്ന് തുടക്കമാകും. എയർ ട്രാൻസ്പോർട്ട് മേഖലയിൽ അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന ഏറ്റവും വലിയ സമ്മേളനമാണിത്. 29ാമത് ‘റൂട്ട്സ് വേൾഡ് 2024’ സാഖീറിലെ എക്സിബിഷൻ വേൾഡിലാണ് സംഘടിപ്പിക്കുന്നത്.
ഒക്ടോബർ എട്ട് വരെ നടക്കുന്ന സമ്മേളനത്തിൽ വിഗദ്ധരും തീരുമാനമെടുക്കുന്നവരുമടക്കം 2500 ലധികം പേർ പങ്കെടുക്കും. എയർപോർട്ട് പ്രതിനിധികൾ, ഏവിയേഷൻ സർവിസ് മേഖലയിലുള്ളവർ, ടൂറിസം അതോറിറ്റികൾ, എയറോനോട്ടിക്സ് ഡെവലപ്മെന്റ് കമ്യൂണിറ്റി നേതാക്കൾ തുടങ്ങിയവരും അണിനിരക്കും.
ഇ സമ്മേളനം ബഹ്റൈനിലെ ഏവിയേഷൻ മേഖലക്ക് കരുത്തുപകരുമെന്ന് ബഹ്റൈൻ എക്സിബിഷൻ ആൻഡ് ടൂറിസം അതോറിറ്റി ചീഫ് എക്സിക്യൂട്ടിവ് സാറ അഹ്മദ് ബൂഹിജ്ജി പറഞ്ഞു.സമ്മേളന നടത്തിപ്പുമായി ബന്ധപ്പെട്ട കരാറിൽ ബഹ്റൈൻ എയർപോർട്ട് കമ്പനി സി.ഇ.ഒ മുഹമ്മദ് യൂസുഫ് അൽ ബിൻഫലാഹും സാറ അഹ്മദ് ബൂഹിജ്ജിയും ഒപ്പുവെച്ചിരുന്നു. മേഖലയിൽ തന്നെ ഇത്തരത്തിലുള്ള ഒരു പരിപാടിക്ക് ആദ്യമായാണ് ബഹ്റൈൻ വേദിയാവുന്നത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.