Breaking News

ഹർവീബ്-അൽ മ​സ്‍യൂ​ന-​മി​ത​ൻ റോഡ് പദ്ധതി 57% പൂർത്തിയായി

മസ്കത്ത്: ദോഫാറിലെ പ്രധാന കേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഹർവീബ്-അൽ മസ്യൂൻ-മിതൻ റോഡ് പദ്ധതിയുടെ 57 ശതമാനവും പൂർത്തിയായതായി ഗതാഗത, ആശയവിനിമയം, വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചു. 210 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റോഡ് 2026ലെ നാലാം പാദത്തോടെ പൂർണ്ണമായി പൂർത്തിയാക്കാനാണ് ലക്ഷ്യം.

പദ്ധതിയുടെ ഭാഗമായ് നിലവിൽ അൽ മസ്യൂനിലെ മധ്യഭാഗത്ത് നിന്നു മിതൻ മേഖലയിലേക്കുള്ള 90 കിലോമീറ്റർ ദൂരം ടാറിങ്ങ് പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. ഇതിൽ, അടുത്തിടെ പൂർത്തിയായ 30 കിലോമീറ്റർ ഭാഗം അ​ൽ മ​സ്‍യൂ​ന-​തോ​സ്‌​ന​ത്ത് റോഡിന്റെ ഭാഗമാണ്.

റോഡിന്റെ നിർമ്മാണത്തിൽ മഴവെള്ള ഡ്രെയിനേജ് സംവിധാനം, വെള്ളപ്പൊക്ക പ്രതിരോധം, ട്രാഫിക് സൈൻബോർഡുകൾ, റോഡ് മാർക്കിംഗുകൾ തുടങ്ങിയ മുഴുവൻ ഗതാഗതസുരക്ഷാ ഘടകങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. പൂർത്തിയായ ഭാഗങ്ങളിൽ ഗ്രൗണ്ട് പെയിന്റിംഗ്, സൈൻബോർഡ് സ്ഥാപിക്കൽ തുടങ്ങിയ ജോലികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

പദ്ധതി നാലു പ്രധാന ഭാഗങ്ങളായി വിഭജിച്ചിട്ടുണ്ട്:

  • ഹർവീബ് – അന്ദാത്ത് (45 കി.മി.)
  • അന്ദാത്ത് – തോസ്നാത്ത് (26 കി.മി.)
  • തോസ്നാത്ത് – അൽ മസ്യൂൻ (39 കി.മി.)
  • അൽ മസ്യൂൻ – മിതൻ (90 കി.മി.)

ഇതിനോടൊപ്പം 11 കിലോമീറ്റർ ദൈർഘ്യമുള്ള അന്ദാത്ത് – ഹബ്രൗത്ത് റോഡിന്റെയും നിർമ്മാണം ഉൾപ്പെടുത്തിയിട്ടുണ്ട്. അൽ മസ്യൂൻ പ്രദേശത്തെ പ്രധാന കേന്ദ്രങ്ങളെ സാമ്പത്തികമേഖലകളുമായി ബന്ധിപ്പിക്കുന്നതിനും വികസനം വേഗത്തിലാക്കുന്നതിനും ഈ റോഡ് നിർണായകമാണ്.

വിലായത്തിലെ അൽ മസ്യൂൻ ലാൻഡ് പോർട്ടും ഫ്രീസോണും ഈ റോഡിലൂടെ ബന്ധിപ്പിക്കപ്പെടുന്നതായും, ഇത് യെമൻ അതിർവരെയും എത്തുന്ന പ്രധാന ഗതാഗതമാർഗമാവുന്നതും അധികൃതർ വ്യക്തമാക്കി. വ്യാപാര, വിനോദസഞ്ചാര, സാമൂഹിക മേഖലകളിലെ വികസനത്തിന് ഈ റോഡ് വലിയ പിന്തുണ നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.