കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നതുപോലുള്ള കാര്യങ്ങൾ തന്റെ മുമ്പിൽ സംഭവിച്ചിട്ടില്ലെന്ന് സംവിധായകൻ ബ്ലെസി. 38 വർഷമായി സിനിമ രംഗത്തുണ്ട്. റിപ്പോർട്ടിലുള്ളത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യങ്ങളായിരിക്കാം. താനത് നിഷേധിക്കുന്നില്ല -ബ്ലെസി പറഞ്ഞു.
ചിലർ അങ്ങനെ ചെയ്യുന്നു, ചിലർ ചെയ്യുന്നില്ല എന്നൊന്നും തോന്നിയിട്ടില്ല. എന്നാൽ, തൊഴിലിടമെന്ന നിലക്ക് സിനിമ ലോകം കുറെയൊക്കെ മാറിയിട്ടുണ്ട്. മിക്ക ആർട്ടിസ്റ്റുകൾക്കും കാരവാൻ ഉണ്ട്. വസ്ത്രം മാറാൻ സ്ഥലമില്ല എന്നതൊക്കെ ഇപ്പോൾ നടക്കുന്നുണ്ടെന്ന് തോന്നുന്നില്ല.
മാധ്യമങ്ങളിൽ നിന്ന് പ്രതികരണം തേടിയപ്പോഴാണ് റിപ്പോർട്ട് പുറത്തുവന്ന കാര്യം തന്നെ അറിഞ്ഞതെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
This website uses cookies.