Home

ഹിജാബ് കേസില്‍ സുപ്രീം കോടതിയുടെ ഭിന്നവിധി ; ഹര്‍ജികള്‍ വിശാല ബെഞ്ചിന്

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച കര്‍ണാടക ഹൈക്കോടതി വിധി ക്കെതിരായ ഹര്‍ജികളില്‍ സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ ഭിന്നവിധി.കേസ് പരിഗ ണിച്ച രണ്ടംഗ ബെഞ്ച് രണ്ടു വ്യത്യസ്ത വിധികള്‍ പുറപ്പെടുവിച്ചതോടെ കേസ് വിശാല ബെഞ്ചിനു വിടും

ന്യൂഡല്‍ഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച കര്‍ണാടക ഹൈക്കോടതി വിധി ക്കെതിരായ ഹര്‍ജികളില്‍ സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ ഭിന്നവിധി. കേസ് പരിഗണിച്ച രണ്ടംഗ ബെഞ്ച് രണ്ടു വ്യത്യസ്ത വിധികള്‍ പുറപ്പെടുവിച്ചതോടെ കേസ് വിശാല ബെഞ്ചിനു വിടും. ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിടണോ എന്ന തടക്കമുള്ള കാര്യങ്ങള്‍ ചീഫ് ജസ്റ്റിസിന് വിട്ടു.

പത്തു ദിവസം നീണ്ട വാദം കേള്‍ക്കലിന് ശേഷം ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാംശു ധൂലിയ എന്നിവരുടെ ബെഞ്ചാണ് വിഷയത്തില ഭിന്ന വിധി പ്രഖ്യാപിച്ചത്. ജസ്റ്റിസ് ഹേമന്ദ് ഗുപ്ത കര്‍ണാടക ഹൈകോടതി വിധി ശരിവെച്ചപ്പോള്‍ ജസ്റ്റിസ് സുധാംശു ദുലിയ ഹൈകോടതി വിധി റദ്ദാക്കുകയാ യിരുന്നു.

ഹിജാബ് ഇസ്ലാമിന്റെ അനിവാര്യമായ ആചാരമല്ലെന്ന കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച 26 അപ്പീലുകളും ജസ്റ്റിസ് ഹേമന്ത് ഗുപ്ത തള്ളുകയും സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപ നങ്ങളില്‍ ഹിജാബ് നിരോധനം അനുവദിക്കുകയും ചെയ്തു. താന്‍ 11 ചോദ്യങ്ങള്‍ തയ്യാറാക്കിയിട്ടു ണ്ടെന്നും അപ്പീലുകള്‍ക്കെതിരെ എല്ലാ ത്തിനും ഉത്തരം നല്‍കിയിട്ടുണ്ടെന്നും ജസ്റ്റിസ് ഗുപ്ത പറ ഞ്ഞു.

എന്നാല്‍ ഹിജാബ് ഇസ്ലാമില്‍ അത്യന്താപേക്ഷിതമായ മതപരമായ ആചാരമാണോ അല്ലയോ എന്ന ആശയം ഈ തര്‍ക്കത്തിന് അത്യന്താപേക്ഷിതമല്ലെന്ന് ജസ്റ്റിസ് ഹേമന്ദ് ഗുപ്ത പറഞ്ഞു. ഹൈക്കോട തി തെറ്റായ പാതയാണ് സ്വീകരിച്ചത്. ഇത് ആത്യന്തികമായി ഭരണഘടനയുടെ 14ഉം 19ഉം അനുഛേ ദങ്ങളുമായി ബന്ധപ്പെട്ട വ്യക്തിയുടെ തെര ഞ്ഞെടുപ്പിനുള്ള അവകാശത്തിന്റെ വിഷയമാണ്. അ തില്‍ കൂടുതലുമില്ല, കുറവുമില്ല- ജസ്റ്റിസ് ധൂലിയ വ്യക്തമാക്കി. ആകെ കൂടി തന്റെ മനസിലെ വിഷ യം പെണ്‍കുട്ടികളു ടെ വിദ്യാഭ്യാസമാണ്. ആ പെണ്‍കുട്ടികളുടെ ജീവിതം നാം മെച്ചപ്പെടുത്തുക യാണോ? അതാണ് എന്റെ മനസിലെ ചോദ്യമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരവ് ഏതെങ്കിലും മതത്തെ ലാക്കാക്കിയല്ലെന്നും മതേതര സ്വഭാവം ഉള്ളതാണെന്നുമാണ് കര്‍ ണാടക സര്‍ക്കാര്‍ വാദിച്ചത്. 2021 വരെ പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ച് കോളജില്‍ വന്നിരുന്നില്ല. പോപ്പുലര്‍ ഫ്രണ്ട് സാമൂഹിക മാധ്യമങ്ങല്‍ നടത്തിയ പ്രചാരണത്തെത്തുടര്‍ന്നാണ് കുട്ടികള്‍ കൂട്ട ത്തോടെ ഹിജാബ് ധരിക്കാന്‍ തുടങ്ങിയതെന്നും സര്‍ക്കാര്‍ വാദത്തിനിടെ അറിയിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.