Home

കുട്ടികളെ ഉപയോഗിച്ച് മന്ത്ര വാദം ; മഠത്തിന് മുന്നില്‍ പ്രതിഷേധം, സ്ത്രീ കസ്റ്റഡിയില്‍

മലയാലപ്പുഴ പൊതീപ്പാട്ട് ദുര്‍മന്ത്രവാദം നടത്തിയ വാസന്തി മഠത്തിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.യുജന സംഘടനകളുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാവിലെ മഠത്തിലേക്ക് മാര്‍ച്ച് നടത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.

പത്തനംതിട്ട : മലയാലപ്പുഴ പൊതീപ്പാട്ട് ദുര്‍മന്ത്രവാദം നടത്തിയ വാസന്തി മഠത്തിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഡിവൈഎഫ്‌ഐ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി. ഭര്‍ത്താവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

യുജന സംഘടനകളുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാവിലെ മഠത്തിലേക്ക് മാര്‍ച്ച് നടത്തിയതിനെ തുടര്‍ ന്നാണ് അറസ്റ്റ്. മന്ത്രവാദിനിയുടെ വീട് പൊലീസ് അടച്ചുപൂട്ടി. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പൊലീ സ് നിരവധി തവണ ഇവര്‍ക്ക് താക്കീത് നല്‍കിയിരുന്നു. വീടുകളിലെത്തി മന്ത്രവാദവും പൂജയും നടത്തു ന്നതിന് വന്‍ തുക വാസന്തി വാങ്ങിയിരുന്നു. ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ് സംഘടനകളാണ് പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധം തുടരുകയാണ്.

2017 ല്‍ ഇവര്‍ക്കെതിരെ പ്രതിഷേധിച്ചതിന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ആയുധവുമായി ഇവര്‍ ആക്രമിച്ചിരുന്നു.അന്ന് സംഭവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. പരാതി നല്‍കുന്നവര്‍ ക്കെതിരെ പീഢന പരാതി നല്‍കുന്നതും പതിവായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.