ഹരിപ്പാട് കൂട്ടായ്മ മസ്കത്തിന്റെ പതിനൊന്നാമത് വാർഷികാഘോഷം
മസ്കത്ത്: ഹരിപ്പാട് കൂട്ടായ്മ മസ്കത്തിന്റെ പതിനൊന്നാമത് വാർഷികാഘോഷം “ധ്വനി-2025” എന്ന പേരിൽ സംഘടിപ്പിച്ചു. റുവി അൽഫലജ് ഗ്രാന്റ് ഹാളിൽ നടന്ന പരിപാടികൾ സംഘടനയുടെ ഭരണസമിതി അംഗങ്ങൾ ചേർന്ന് ഭദ്രദീപം തെളിയിച്ച് നിർവ്വഹിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ പഠനത്തിൽ മികവ് പുലർത്തുന്ന നിർധനരായ വിദ്യാർത്ഥികൾക്കുള്ള വിധ്യാഭാസ സഹായം നൽകുന്ന വിദ്യാദീപം പദ്ധതിയുടെ പ്രഖ്യാപനം നടന്നു. സംഘടനയിലെ അംഗങ്ങളുടെ കുട്ടികൾക്കായി ഏർപ്പെടുത്തി വരുന്ന മെറിറ്റോറിയസ് അവാർഡും ചടങ്ങിൽ സമ്മാനിച്ചു.
പത്താം ക്ളാസ്സിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രണയ് പ്രേംജിത് (സി ബി എസ് സി) അഭിനയ കൃഷ്ണ (കേരള സിലബസ്) എന്നിവർക്ക് മെമെന്റോ നൽകി ആദരിച്ചു.
രക്ഷാധികാരി രാജൻ ചെറുമനശ്ശേരിൽ, പ്രസിഡന്റ് സാബു പരിപ്രയിൽ, സെക്രട്ടറി അനിൽ ലക്ഷ്മണൻ, വൈസ് പ്രസിഡണ്ട് രാജേഷ് നായർ, ജോയിന്റ് സെക്രട്ടറി ഉമേഷ് കരുവാറ്റ, ട്രഷറർ സജി ജോർജ്, പ്രോഗ്രാം കോർഡിനേറ്റർ വിജയ് മാധവ്, വനിതാ കോർഡിനേറ്റർ മഞ്ജു ഗോപകുമാർ എന്നിവർ പൊതുസമ്മേളനത്തിൽ സന്നിഹിതർ ആയിരുന്നു..
തുടർന്ന് ഗായിക ജ്യോത്സ്ന നയിച്ച ലൈവ് മ്യൂസിക്കൽ ബാൻഡ് അതിമനോഹരമായ ദൃശ്യ, ശ്രാവ്യ, ചിത്രീകരണ മികവിൽ അരങ്ങേറി.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.