സംഭവത്തെ തുടര്‍ന്ന് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പി പി ഷൈജലിനെ നീക്കം ചെയ്യാന്‍ സംസ്ഥാന കമ്മിറ്റിക്ക് ശുപാര്‍ശ ചെയ്യാന്‍ മണ്ഡലം കമ്മിറ്റി ഏകകണ്ഠമായി തീരുമാനമെടുത്തിട്ടുണ്ട്
കല്‍പറ്റ:വയനാട് മുസ്ലിം ലീഗ് ജില്ലാ ഓഫീസില്‍ നേതാക്കളുടെ കൂട്ടത്തല്ല്.ഹരിതാ വിഷയവുമായി ബന്ധ പ്പെട്ട് എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്തായ പിപി ഷൈജല്‍,മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി യഹിയാഖാന്‍ തലക്കല്‍,കല്‍പ്പറ്റ മണ്ഡലം പ്രസിഡന്റ് ടി ഹംസ ഉള്‍പ്പെടെയുള്ളവ രാണ് ജില്ലാ ഓഫീസില്‍ തമ്മില്‍ത്തല്ലിയത്.
മുട്ടില്‍ കോളജില്‍ നടന്ന പരിപാടിയില്‍ ഷൈജല്‍ പങ്കെടുത്തതിനെ യൂത്ത് ലീഗ് മുട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് സക്കീര്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് കോളജ് പരിസ രത്ത് ഉന്തും തളളും നടന്നിരുന്നു.തുട ര്‍ന്ന് ലീഗ് ജില്ലാ ഓഫീസില്‍ എത്തിയ പ്രവര്‍ത്തകര്‍ പരാതി പറയുന്നതിനിടെ യഹ്യാ ഖാന്‍,ടി ഹംസ തുട ങ്ങിയവരെ പിപി ഷൈജല്‍ മര്‍ദിച്ചുവെന്നാണ് നേതാക്കള്‍ പറയുന്നത്.സംഭവമറിഞ്ഞ് ഇരു വിഭാഗത്തേ യും അനുകൂലിക്കുന്ന കൂടുതല്‍ പ്രവര്‍ത്തകര്‍ ലീഗ് ഓഫീസ് പരിസരത്ത് എത്തിയെങ്കിലും മുതിര്‍ ന്ന നേതാക്കളെത്തി ഇരു വിഭാഗത്തേയും പിരിച്ച് വിടുകയായിരുന്നു.
മര്‍ദനമേറ്റ പിപി ഷൈജല്‍ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ആരോപണ വിധേ യരായ നേതാക്കള്‍ തന്നെ നിരന്തരം വേട്ടയാടുകയും താന്‍ സംഘ ടന പ്രവര്‍ത്തനം നടത്താതിരിക്കാനാ യി നടപടികളുമായി മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. അതിലെ അവസാന സംഭവമാ ണ് ലീഗ് ഓഫീസില്‍ വെച്ച് തനിക്കെതിരെ ഉണ്ടായ അക്രമം.യഹിയാ ഖാന്‍ തലക്കല്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം പി നവാസ്, ടി ഹംസ എന്നിവരാണ് തന്നെ മര്‍ദിച്ചതെന്നും ഷൈജല്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം,അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് മുസ്ലിം ലീഗ് ജില്ലാ സെകട്ട്രറി യഹിയാ ഖാന്‍ തലക്കല്‍ പറഞ്ഞു.മുട്ടില്‍ കോളജില്‍ എംഎസ്എഫ് പ്രവര്‍ത്തകര്‍ ഒരുക്കിയ ചുവരെഴുത്തുകളും പോ സ്റ്ററുകളും കരിയോയില്‍ ഒഴിച്ച് നശിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് എം എസ് എഫ്,യൂത്ത് ലീഗ് പ്രവര്‍ ത്തകര്‍ കോളജിലെത്തി സി സി ടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിരുന്നു. ഇതിനിടെ പി പി ഷൈജല്‍ സ്ഥലത്തെ ത്തി വിഷയത്തില്‍ ഇടപെടുകയും യൂത്ത് ലീഗ് മുട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് സക്കീറുമായി വാക്കേറ്റ ത്തിലേര്‍പ്പെടുകയും ചെയ്തു. പിന്നീട്,കല്‍പ്പറ്റ ലീഗ് ഓഫീസിലെത്തിയ സക്കീറിനെ അപ്രതീക്ഷിതമായി ഷൈജല്‍ മുഖത്തടിക്കുകയുമായിരുന്നുവെന്ന് യഹിയാ ഖാന്‍ തലക്കല്‍ പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പി പി ഷൈജലിനെ നീക്കം ചെയ്യാന്‍ സംസ്ഥാന കമ്മിറ്റിക്ക് ശുപാര്‍ശ ചെയ്യാന്‍ മണ്ഡലം കമ്മിറ്റി ഏകകണ്ഠമായി തീരുമാനമെടുത്തിട്ടുണ്ട്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.