ദുബായ് : ഒമാന്റെ 54 -ാം ദേശീയ ദിനാഘോഷം ഹത്ത അതിർത്തിയിൽ വർണാഭമായ പരിപാടികളോടെ നടന്നു. ദുബായ് അതിർത്തി- തുറമുഖ സുരക്ഷാ കൗൺസിലും ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും സംയുക്തമായാണ് ആഘോഷച്ചടങ്ങുകൾ സംഘടിപ്പിച്ചത്. യാത്രക്കാരുടെ ചെക്കിങ് പോയിന്റ് പരിസരത്ത് നടന്ന പരിപാടിയിൽ ദുബായ് എമിഗ്രേഷൻ തലവൻ ലഫ്റ്റ്നന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി, ഒമാൻ പൊലീസിലെ ഉന്നത മേധാവിയും നോർത്ത് അൽബാത്തിന പൊലീസ് കമാൻഡർ ബ്രിഗേഡിയറുമായ അബ്ദുല്ല അൽ ഫാർസി, ദുബായ് കസ്റ്റംസിന്റെ ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ല ബുസ്നാദ്, ദുബായിലെ വിവിധ ഡിപ്പാർട്ട്മെന്റുകളുടെ അസിസ്റ്റന്റ് ഡയറക്ടർമാർ, ഒമാൻ പൊലീസ് ഉദ്യോഗസ്ഥന്മാർ അടക്കം ഒട്ടേറെ പേർ സംബന്ധിച്ചു.
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബായ് രാജ്യാന്തര വിമാനത്താവളത്തിലും ഒമാൻ ദേശീയ ദിനാഘോഷം നടന്നു. സ്വദേശികളായ യാത്രക്കാർക്ക് പ്രത്യേക സ്വീകരണവും സമ്മാനങ്ങളും ഇന്റർനെറ്റ് ഡേറ്റ അടങ്ങിയ മൊബൈൽ സിമ്മുകളും നൽകി. എയർപോർട്ടിലും ഹത്ത അതിർത്തിയിലും യാത്രക്കാരുടെ പാസ്പോട്ടുകളിൽ യുഎഇ – ഒമാൻ സൗഹൃദം അടയാളപ്പെടുത്തിയ സ്റ്റാംപുകളും പതിപ്പിച്ചു.
ആധുനിക ഒമാന്റെ ശിൽപിയായ അന്തരിച്ച സുൽത്താൻ ഖാബൂസ് ബിൻ സൗദിന്റെ ജന്മദിനമാണ് രാജ്യം ദേശീയദിനമായി ആഘോഷിക്കുന്നത്. ഹത്ത അതിർത്തിയിൽ നടന്ന ചടങ്ങുകൾ ഒമാന്റെയും യുഎഇയുടെയും ചരിത്രപരമായ ബന്ധങ്ങളും സൗഹൃദങ്ങളും കൂടുതൽ അടയാളപ്പെടുത്തുന്ന വേദിയായി. ഇരു രാജ്യങ്ങളിലെയും നാടൻ കലാരൂപങ്ങളും മറ്റു പരിപാടികളും ഇതിനോടൊപ്പം നടന്നു. യുഎഇയുടെയും ഒമാന്റെയും ദേശീയ ചിഹ്നങ്ങളും കൊടിതോരണങ്ങൾ കൊണ്ടും ഹത്ത പാതയോരങ്ങൾ പ്രത്യേകം അലങ്കരിച്ചിരുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.