റിയാദ് : ഗെസ്റ്റ്സ് ഓഫ് ഗോഡ് സർവീസ് പ്രോഗ്രാമിന്‍റെ സഹകരണത്തോടെ ഹജ്, ഉംറ മന്ത്രാലയം സംഘടിപ്പിക്കുന്ന നാലാമത് ഹജ് സമ്മേളനവും പ്രദർശനമേളയും ജനുവരി 13 മുതൽ 16 വരെ ജിദ്ദയിലെ ‘സൂപ്പർ ഡോമി’ൽ നടക്കും.വിവിധ രാജ്യങ്ങളിലെ ഹജ്ജുമായി ബന്ധപ്പെട്ട ചുമതല വഹിക്കുന്ന മന്ത്രിമാർ, സ്ഥാനപതിമാർ, പൊതു, സ്വകാര്യ, എൻജിഒ മേഖലകളിൽ നിന്നുള്ള ഹജ് സർവീസ് സ്ഥാപനങ്ങളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. അനുഭവങ്ങളും അറിവുകളും കൈമാറ്റം ചെയ്യുന്നതിനും ഈ സുപ്രധാന മേഖലയിലെ സേവന ദാതാക്കൾക്കിടയിൽ മത്സരക്ഷമതയും സുതാര്യതയും വർധിപ്പിക്കുന്നതിനുമുള്ള തന്ത്രപരവും സമഗ്രവുമായ വേദിയാണ് ഹജ് സമ്മേളനം.
പൊതു, സ്വകാര്യ, എൻജിഒ മേഖലകളിൽ നിന്നുള്ള 250 സ്ഥാപനങ്ങൾക്ക് പുറമെ 87 രാജ്യങ്ങളിൽ നിന്നുള്ള വ്യക്തികൾ, അക്കാദമിക് വിദഗ്ധർ, ഗവേഷകർ, തീർഥാടനകാര്യ ഓഫിസുകളുടെയും നയതന്ത്ര ദൗത്യങ്ങളുടെയും പ്രതിനിധികൾ തുടങ്ങിയവരും സമ്മേളനത്തിൽ പങ്കെടുക്കും.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.