ദോഹ : 2025ലെ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഖത്തർ ഒളിംപിക് കമ്മിറ്റി ഹാഫ് മാരത്തൺ സംഘടിപ്പിക്കുമെന്ന് ഖത്തർ ഒളിംപിക് കമ്മിറ്റി അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2025ലെ ദേശീയ കായിക ദിനമായ ഫെബ്രുവരി 11 ചൊവ്വാഴ്ചയാണ് ഒന്നാമത് ഹാഫ് മാരത്തൺ സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.
ഫിഫ ലോകകപ്പ് ഖത്തർ 2022, എഎഫ്‌സി ഏഷ്യൻ കപ്പ് 2024 എന്നിവയ്ക്കിടെ വിവിധ പരിപാടികളും ഷോകളും നടന്ന ലുസൈൽ ബൊളിവാർഡിലാണ് 2025 ലെ ഒന്നാം ക്യുഒസി ഹാഫ് മാരത്തൺ നടക്കുക. ആറ് വയസ്സും അതിനുമുകളിലും പ്രായമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും മരത്തോണിൽ പങ്കെടുക്കാം.
സ്‌പോർട്‌സിന്റെ പ്രാധാന്യത്തെക്കുറിച്ചും ആരോഗ്യമുള്ള ജീവിതത്തെ കുറിച്ചുമുള്ള ബോധവത്കരണമാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് ക്യുഒസി ഹാഫ് മാരത്തൺ 2025 സംഘാടക സമിതി പ്രസിഡന്റ് ഷെയ്ഖ് സുഹൈം ബിൻ മുഹമ്മദ് അൽതാനി പറഞ്ഞു. ആരോഗ്യകരമായ ഒരു സമൂഹത്തെ വാർത്തെടുക്കുക എന്നത് ഖത്തർ ദേശീയ വിഷൻ 2030ന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിൽ കായിക സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിൽ സാമൂഹിക ഇടപെടലുകൾ വർധിപ്പിക്കുന്നതിനായുള്ള ഈ പരിപാടിയിൽ കായികതാരങ്ങളും അമച്വർമാരും കുടുംബങ്ങളും ഉൾപ്പെടെ എല്ലാവരേയും പങ്കെടുക്കണമെന്ന് ഷെയ്ഖ് സുഹൈം ബിൻ മുഹമ്മദ് അൽതാനി ആവശ്യപ്പെട്ടു.
വിവിധ മേഖലകളിൽ നിന്നുള്ള 8,000 പേരുടെ പങ്കാളിത്തത്തിന് ഹാഫ് മാരത്തൺ സാക്ഷ്യം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തർ അത്‌ലറ്റിക് ഫെഡറേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഖാലിദ് റാഷിദ് അൽ മർറി പറഞ്ഞു. വിവിധ വിഭാഗങ്ങളിൽ വിജയികളാകുന്നവർക്ക് ക്യാഷ് പ്രൈസ് ഉൾപ്പെടയുള്ള സമ്മാനങ്ങളും ഉണ്ടായിരിക്കും. ഖത്തറിൽ എല്ലാ വർഷവും ഫെബ്രുവരിയിലെ രണ്ടാമത്തെ ചെവ്വാഴ്ച ദേശിയ കായിക ദിനമായി ആഘോഷിക്കാറുണ്ട്. അന്ന് രാജ്യത്ത് ദേശീയ അവധിയും ആയിരിക്കും.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.