Breaking News

ഹജ്: കേരളത്തിൽ കാത്തിരിപ്പ്‌ പട്ടികയിൽ 6046 പേർ; ഇനിയും സീറ്റുകൾ ലഭിക്കുമെന്നു പ്രതീക്ഷ.

കരിപ്പൂർ : ഹജ് തീർഥാടകരെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പു പൂർത്തിയായപ്പോൾ കേരളത്തിലെ കാത്തിരിപ്പു പട്ടികയിലുള്ളത് 6046 പേർ. 20,636 അപേക്ഷകരുള്ള കേരളത്തിൽ 14,590 പേർക്ക് ആദ്യഘട്ടത്തിൽ തന്നെ അവസരം ലഭിച്ചു. മറ്റു സംസ്ഥാനങ്ങളിൽ റദ്ദാക്കുന്നവർക്കു പകരമായും മറ്റും ആയിരത്തോളം സീറ്റുകൾകൂടി കേരളം പ്രതീക്ഷിക്കുന്നുണ്ട്.
കേരളത്തിൽ അവസരം ലഭിച്ചവരിൽതന്നെ ഏതാനും പേർ റദ്ദാക്കാനുള്ള സാധ്യതയുമുണ്ട്. മുൻവർഷങ്ങളിൽ അവസരം ലഭിച്ചവരിൽ കേരളത്തിൽ മാത്രം ആയിരത്തോളം പേർ റദ്ദാക്കിയിട്ടുണ്ട്. അതുകൂടി കണക്കിലെടുക്കുമ്പോൾ, കേരളത്തിലെ കാത്തിരിപ്പു പട്ടിക ഇനിയും ചുരുങ്ങും.
2024ലെ ഹജ് തീർഥാടനത്തിന് ആദ്യഘട്ടം 16,776 സീറ്റുകള്‍ കേരളത്തിനു ലഭിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളിലെ റദ്ദാക്കലിനെത്തുടർന്ന് ആയിരത്തിലേറെ സീറ്റുകളും ലഭിച്ചിരുന്നു. 2025ലെ ഹജ് തീർഥാടനത്തിന് സ്വകാര്യ സംഘങ്ങൾക്കുള്ള ക്വോട്ടയിൽ 10% വർധനയുണ്ട്. അതോടെ ഹജ് കമ്മിറ്റിക്കുള്ള 80% സീറ്റുകൾ 70% ആയി കുറഞ്ഞു. അതാണ് ഇത്തവണ സീറ്റുകളിലെ ചെറിയ കുറവിനു കാരണം. 1.75 ലക്ഷം ഹജ് സീറ്റുകളാണ് ഇന്ത്യയ്ക്ക് സൗദി അറേബ്യ അനുവദിക്കുന്നത്. കഴിഞ്ഞതവണ ഹജ് കമ്മിറ്റിക്കുള്ള 80% ക്വോട്ട അനുസരിച്ച് 1.40 ലക്ഷം സീറ്റുകൾ സംസ്ഥാനങ്ങൾക്കു വീതിച്ചിരുന്നു. 70% ആയി കുറഞ്ഞതോടെ, ഹജ് കമ്മിറ്റി മുഖേന വിവിധ സംസ്ഥാനങ്ങൾക്കു വീതിക്കാനുള്ള സീറ്റുകൾ 1,22,518 ആയി.
കേരളത്തിന് ലഭിച്ച സീറ്റുകൾ ഇങ്ങനെ: 65 വയസ്സിനു മുകളിലുള്ള ജനറൽ വിഭാഗത്തിൽ – 3462, സ്ത്രീകൾ മാത്രമുള്ള 65 വയസ്സിനു മുകളിലുള്ളവർ – 512, മെഹ്റം (ആൺതുണ) ഇല്ലാത്ത 45 വയസ്സിനു മുകളിലുള്ള സ്ത്രീകളുടെ വിഭാഗം – 2311. (ഈ വിഭാഗങ്ങൾക്കെല്ലാം നറുക്കെടുപ്പില്ലാതെ അവസരം ലഭിച്ചു). ജനറൽ വിഭാഗത്തിലെ 14,351 അപേക്ഷകരിൽ നറുക്കെടുപ്പിലൂടെ 8305 പേർക്കും അവസരം ലഭിച്ചു. ഇനി കാത്തിരിപ്പു പട്ടികയിൽ –6046.

പരിശീലകരിൽനിന്ന് വിവരങ്ങളറിയാം.
ഹജ് കമ്മിറ്റി മുഖേനയുള്ള അടുത്ത ഹജ് യാത്രയ്ക്കു തിരഞ്ഞെടുത്ത തീർഥാടകർക്ക് വിവരങ്ങൾ കൈമാറുന്നതിന് ഹജ് കമ്മിറ്റി ചുമതലപ്പെടുത്തിയ ജില്ലാ പരിശീലകരുടെ വാട്സാപ് നമ്പരുകൾ: മലപ്പുറം (യു.മുഹമ്മദ് റഊഫ്) 9656206178, തൃശൂർ (ഡോ.സുനിൽ ഫഹദ്) 9447136313, പാലക്കാട് (കെ.പി.ജാഫർ) 9400815202, കോഴിക്കോട് (നൗഫൽ മങ്ങാട്) 8606586268, വയനാട് (കെ.ജമാലുദ്ദീൻ) 9961083361, കണ്ണൂർ (എം.ടി.നിസാർ) 8281586137.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

6 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

6 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

6 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

6 months ago

This website uses cookies.