റിയാദ് : യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ വീഴ്ച്ച വരുത്തിയ വിമാനകമ്പനികൾക്ക് 8.5 ദശലക്ഷം പിഴ ചുമത്തി സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി. വർഷത്തിന്‍റെ മൂന്നാം പാദത്തിൽ സിവിൽ ഏവിയേഷൻ വ്യവസ്ഥകൾ പാലിക്കാതെയുള്ള 177 നിയമലംഘനങ്ങളാണ് അതോറിറ്റി രേഖപ്പെടുത്തിയത്. ഉത്തരവുകൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ പിഴ ചുമത്തുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ നിർദ്ദേശങ്ങൾ പാലിക്കാത്ത വിധമുള്ള 4 ലംഘനങ്ങൾക്ക് വിമാനകമ്പനികൾക്ക് 1.5 ലക്ഷം റിയാലും പിഴ ചുമത്തി ഉത്തരവായിട്ടുണ്ട്. അതോറിറ്റിയുടെ നിർദ്ദേശങ്ങളും സിവിൽ ഏവിയേഷൻ ചട്ടങ്ങളും അനുസരിക്കുന്നതിൽ വീഴ്ച്ച വരുത്തിയ 3 ലംഘനങ്ങളായി 60,000 റിയാൽ പിഴ ചുമത്തി. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനിൽ നിന്ന് പെർമിറ്റ് വാങ്ങാതെ ഡ്രോണുകൾ ഉപയോഗിക്കുന്ന വ്യക്തികൾക്കുള്ള 4 നിയമലംഘനങ്ങൾക്ക് 25,000 റിയാലാണ് പിഴ ചുമത്തിയിരിക്കുന്നത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.