റിയാദ് : ഏപ്രിൽ പകുതിയോടെ സൗദി അറേബ്യ സന്ദർശിക്കാൻ പദ്ധതിയിടുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൗദി സന്ദർശനത്തിനിടെ റഷ്യൻ പ്രസിഡന്റ് വോളോഡിമർ പുട്ടിനുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ്് വ്യക്തമാക്കി. അധികാരത്തിൽ പ്രവേശിച്ച ശേഷം ട്രംപ് ഫോണിൽ സംസാരിച്ച ആദ്യ വിദേശ നേതാവാണ് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ. ആദ്യ തവണ അധികാരത്തിൽ പ്രവേശിച്ചപ്പോഴും പാരമ്പര്യങ്ങൾ ലംഘിച്ച്് ട്രംപ് ആദ്യ സന്ദർശനം നടത്തിയതും സൗദി അറേബ്യയിൽ തന്നെയാണ്. ഉഭയകക്ഷി സഹകരണം, മതം എന്നിവ ഉൾപ്പെടെ വിവിധ മേഖലകളിൽ ട്രംപുമായി ചർച്ച ചെയ്യാൻ ഏറെ കാര്യങ്ങളുണ്ടെന്ന് നേരത്തെ സൗദി കിരീടാവകാശി വ്യക്തമാക്കിയിരുന്നു.
യുക്രെയ്ൻ വിഷയവുമായി ബന്ധപ്പെട്ട്് ഇക്കഴിഞ്ഞ ഫെബ്രുവരി 17ന് പുതിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മർകോ റുബിയോയുമായി കിരീടാവകാശി കൂടിക്കാഴ്ച നടത്തിയിരുന്നു. യുഎസ്–റഷ്യൻ ചർച്ചകൾക്കായി റിയാദിൽ വേദിയൊരുക്കിയതിന് ട്രംപ് സൗദി കിരീടാവകാശിയ്ക്ക്് നന്ദി അറിയിച്ചിരുന്നു. യുക്രെയ്ൻ വിഷയത്തിൽ റിയാദിൽ നടന്ന യുഎസ്–റഷ്യ ചർച്ച ഫലപ്രദമായിരുന്നുവെന്ന് കഴിഞ്ഞ മാസം മിയാമിയിൽ നടന്ന ഉച്ചകോടിയിൽ ട്രംപ്് വെളിപ്പെടുത്തിയിരുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.