Breaking News

‘യുവർ കമന്റ് ‘ സംരംഭം: ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്

അബുദാബി : ന്യായീകരണമില്ലാതെ റോഡിന്റെ മധ്യത്തിൽ വാഹനം നിർത്തിയാൽ 1,000 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റുകളും ലഭിക്കുമെന്ന് അബുദാബി പൊലീസ് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി. അത്തരമൊരു സംഭവം മൂലമുണ്ടാകുന്ന കൂട്ടിയിടിയുടെ ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്നാണ് മുന്നറിയിപ്പ്.മോണിറ്ററിങ് ആൻഡ് കൺട്രോൾ സെന്ററുമായി സഹകരിച്ച് പൊലീസിന്റെ “യുവർ കമന്റ്” സംരംഭത്തിന്റെ ഭാഗമായി പങ്കിട്ട വിഡിയോ, തിരക്കേറിയ റോഡുകളിൽ പെട്ടെന്ന് നിർത്തുന്നതിന്റെ അപകടങ്ങളും അവയുടെ മാരകമായ പ്രത്യാഘാതങ്ങളും എടുത്തുകാണിക്കുന്നു.
നാലുവരി ഹൈവേയുടെ ഇടതുവശത്തെ പാതയിൽ ഒരു വാഹനം അതിന്റെ മെക്കാനിക്കൽ തകരാർ കാരണം പൂർണമായും നിർത്തുന്നത് നിരീക്ഷണ ക്യാമറ പകർത്തിയിട്ടുണ്ട്.ഒട്ടേറെ കാറുകൾ  മാറിപ്പോവുകയും ഒരു വാഹനം നിർത്തിയിട്ട വാഹനത്തിൽ ഇടിച്ചുകയറുകയുമായിരുന്നു. ഈ കൂട്ടിയിടി വലിയ അപകടമാണ് ഉണ്ടാക്കിയത്.
ഇതിന് മറുപടിയായി അബുദാബി പൊലീസ് ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രാഫിക് ആൻഡ് പട്രോൾസ് വാഹനമോടിക്കുന്നവരോട് ഒരു സാഹചര്യത്തിലും സജീവമായ പാതകളിൽ നിർത്തുന്നത് ഒഴിവാക്കണമെന്ന് അഭ്യർഥിച്ചു. തകരാറുകൾ നേരിടുന്ന ഡ്രൈവർമാർ അപകടങ്ങൾ തടയാൻ ഏറ്റവും അടുത്തുള്ള ക്സിറ്റിലേക്കോ നിയുക്ത സുരക്ഷിത സ്ഥലത്തേക്കോ മാറണമെന്ന് നിർദേശിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 months ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

5 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

9 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

9 months ago

This website uses cookies.